2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജിയോയ്ക്കു മുന്നില്‍ കൂപ്പുകുത്തി ടെലികോം ഭീമന്മാര്‍: എല്ലാവരുടെയും വരുമാനം ഇടിഞ്ഞപ്പോള്‍ ജിയോയ്ക്ക് മാത്രം കുത്തനെയുള്ള കയറ്റം

 

രാജ്യത്തെ രണ്ട് വന്‍ കമ്പനികളെ കടത്തിവെട്ടി റിലയന്‍സ് ജിയോയുടെ വരുമാന വളര്‍ച്ച. വൊഡാഫോണ്‍- ഐഡിയ ലയനം നടത്തിയിട്ടും ജിയോയ്ക്ക് ഒപ്പം പോലുമെത്താന്‍ ആയില്ല. ഒപ്പം എയര്‍ടെല്ലും വരുമാന വളര്‍ച്ചയില്ലാതെ വിയര്‍ക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കു പ്രകാരം എയര്‍ടെല്ലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടിയും വോഡഫോണ്‍ എഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയിലുമെത്തി.

എന്നാല്‍ ജിയോയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായി. ഏപ്രില്‍ അവസാന റിപ്പോര്‍ട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാറുണ്ട്. ജിയോയുടെ വരുമാനം 3.76 ശതമാനം ഉയര്‍ന്ന് 9838.91 കോടിയിലെത്തുകയും ചെയ്തു.

ജിയോയ്ക്ക് അടിക്കടി ഉപഭോക്താക്കള്‍ കൂടുമ്പോള്‍ മറ്റു രണ്ടു കമ്പനികള്‍ക്ക് കുറഞ്ഞുവരികയാണ്. ഏപ്രില്‍ അവസാനത്തില്‍ ജിയോയ്ക്ക് 315 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. അതേസമയം, വൊഡാഫോണ്‍- ഐഡിയ്ക്ക് 393 മില്യണും ഭാരതി എയര്‍ടെല്ലിന് 322 മില്യണും ഉപഭോക്താക്കളാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.