2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ധന്‍ ധനാ ധന്‍, ജിയോയുടെ പുതിയ ഓഫര്‍; 309 രൂപയ്ക്ക് മൂന്നുമാസം ഒരു ജി.ബി

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കേ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ജിയോ ധന്‍ ധനാ ധന്‍ എന്ന പേരിലാണ് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും പ്രത്യേകം പ്രത്യേകം ഓഫറുകളാണ് ധന്‍ ധനാ ധനിലുള്ളത്.

നിലവിലുള്ള പ്രൈം മെമ്പര്‍മാര്‍ 309 രൂപ റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസത്തേയ്ക്ക് ദിവസേന 1 ജി.ബി ഡാറ്റ ലഭിക്കും. 509 രൂപ റിച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ മൂന്നു മാസത്തേക്ക് 2 ജി.ബി ഡാറ്റ ലഭിക്കും. പുതിയ സിം എടുക്കുന്നവര്‍ക്കും പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്കും 408 രൂപ ചെയ്താല്‍ ദിനേന മൂന്നു മാസത്തേക്ക് ഒരു ജി.ബിയും 608 രൂപ റിച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസത്തേക്ക് ദിനേന രണ്ടു ജി.ബിയും ഡാറ്റ ലഭിക്കും.

jio-dhana-dhan_041117050356

 

ഇതിനെല്ലാം പുറമേ സൗജന്യ വോയിസ് കോള്‍, എസ്.എം.എസ്, ജിയോ ആപ്പ് സൗകര്യവും ലഭിക്കും. ജിയോ പ്രൈമില്‍ മെമ്പര്‍ഷിപ്പ് എടുക്കേണ്ട കാലാവധി ഏപ്രില്‍ 15ന് അവസാനിക്കാനിരിക്കേയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.