2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജിയോയില്‍ നിന്ന് മറ്റു കമ്പനികളിലെ നമ്പറുകളിലേക്ക് വിളിക്കാന്‍ ഇനി നല്‍കണം മിനിറ്റിന് 6 പൈസ

 

ആജീവനാന്ത കാലം സൗജന്യ വോയിസ് കോളെന്ന രീതിയില്‍ അവതരിച്ച ജിയോ, മറ്റു കമ്പനികളിലെ നമ്പറുകളിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. മിനിറ്റിന് 6 പൈസ നിരക്കിലാണ് ഇനി ഈടാക്കുക. ഇതിനായി നിലവിലുള്ള ഓഫറിനൊപ്പം ടോപ്അപ്പുകളും റീചാര്‍ജ്ജ് ചെയ്യേണ്ടിവരും.

10, 20, 50, 100 രൂപകളുടെ ടോപ്അപ്പ് വൗച്ചറുകളാണ് ഇതിനായി ലഭ്യമാക്കുന്നത്.

ജിയോയില്‍ നിന്ന് ജിയോയിലേക്ക്, ലാന്‍ഡ്‌ലൈനിലേക്ക്, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ വഴിയുള്ള കോളുകള്‍ എന്നിവ സൗജന്യമായി തുടരും.

ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ് (ഐ.യു.സി) പരസ്പരം കമ്പനികള്‍ നല്‍കേണ്ടതുണ്ട്. 2020 ജനുവരി ഒന്നു മുതല്‍ ഇത് നിര്‍ത്തലാക്കാന്‍ നേരത്തെ ട്രായ് തീരുമാനിച്ചിരുന്നു. എന്നാല്‍ അത് തുടരണമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെയാണ് നിരക്ക് ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കാന്‍ ജിയോ തീരുമാനിച്ചത്.

 

മറ്റ് ഓപ്പറേറ്റര്‍മാരുടെ ഉപയോക്താക്കള്‍ക്ക് കോള്‍ ചെയ്യുമ്പോള്‍ കമ്പനി നല്‍കേണ്ട തുകയാണ് ഐ.യു.സി. ഈയിനത്തില്‍ ജിയോ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 13,000 കോടി രൂപയാണ് മറ്റു കമ്പനികള്‍ക്ക് നല്‍കിയത്.

അഡീഷണല്‍ ടോപ്അപ്പ് ചെയ്യുമ്പോള്‍ ഡാറ്റ അധികമായി നല്‍കുമെന്ന് ജിയോ വാഗ്ദാനമുണ്ട്. 10 രൂപയുടെ വോയിസ് കോളിനു വേണ്ടിയുള്ള ടോപ്അപ്പ് ചെയ്താല്‍ ഒരു ജി.ബി സൗജന്യമായി ലഭിക്കും. 20 രൂപയ്ക്ക് രണ്ടു ജി.ബിയും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.