2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ജിഫ്‌രി തങ്ങള്‍ ‘സുപ്രഭാതം’ ചെയര്‍മാന്‍

കോഴിക്കോട്: ‘സുപ്രഭാതം’ ദിനപത്രത്തിന്റെയും ഇഖ്‌റഅ് പബ്ലിക്കേഷന്റെയും ചെയര്‍മാനായി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പദവിയിലേക്കാണ് നിയമനം. കോഴിക്കോട്ട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തങ്ങളെ തെരഞ്ഞെടുത്തത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായ തങ്ങള്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. രക്ഷാധികാരിയായി അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരെയും വൈസ് ചെയര്‍മാനായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയാണ് എഡിറ്റര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.