2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സാമ്പത്തിക പ്രതിസന്ധി: 13 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ 13 രാജ്യാന്തര സര്‍വീസുകള്‍ കൂടി റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്. ഹോങ്കോങ്, അബുദാബി, റിയാദ്, ദമാം, സിംഗപൂര്‍, മാഞ്ചസ്റ്റര്‍, ധാക്ക തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.

ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയില്‍ ഭൂരിഭാഗവും. ഇതോടെ റദ്ദാക്കിയ വിമാനസര്‍വീസുകളുടെ എണ്ണം 54 ആയി.

ഇന്ധനവില വര്‍ധന, രൂപയുടെ വിലയിടിവ്, കൂടിയ മത്സരം തുടങ്ങിയ കാരണങ്ങളാലാണ് കമ്പനി പ്രതിസന്ധിയുടെ വക്കിലെത്തിയത്. മാസങ്ങളായി പൈലറ്റുമാരുടെ ശമ്പളം, സാധനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കുള്ള പ്രതിഫലം, വിമാനം വാടകയ്ക്കു നല്‍കുന്ന കമ്പനികള്‍ക്കുള്ള വാടക എന്നീ ഇനത്തില്‍ വലിയ കുടിശ്ശിക ബാധ്യതയാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്. വായ്പാ തിരിച്ചടവും മുടങ്ങിയതോടെ പ്രതിസന്ധി ഇരട്ടിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ വിവിധ ബാങ്കുകളുമായി ജെറ്റ് എയര്‍വേയ്‌സ് ചര്‍ച്ചയിലുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.