2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ജെറ്റ് എയര്‍വെയ്‌സില്‍ റമദാന്‍ പ്രത്യേക ഓഫര്‍

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഇന്ത്യയുടെ പ്രീമിയര്‍ ഇന്റര്‍നാഷനല്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് റമദാന്‍ സ്‌പെഷ്യല്‍ നിരക്ക് പ്രഖ്യാപിച്ചു. മെയ് 28 വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ 12 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 22 മുതല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് നിരക്കിളവ് ബാധകമാവുക. എന്നാല്‍, ഇതിനിടയില്‍ വരുന്ന ആഗസ്ത് 24 മുതല്‍ സപ്തംബര്‍ 9 വരെയുള്ള ദിവസങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ല.

ടിക്കറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യമെത്തുന്നവര്‍ക്കാണ് ലഭിക്കുക. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് നിരക്കിളവ് ബാധകമായിരിക്കും.

ജെറ്റ്എയര്‍വെയ്‌സ് വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ വെബ് പ്രമോഷന്‍ ലഭിക്കുക. ഓണ്‍ലൈനില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ബുക്ക് ചെയ്യാവുന്നതാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.