2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ജെറ്റ് എയര്‍വെയ്‌സില്‍ പ്രത്യേക ഓഫര്‍

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ദോഹയില്‍ നിന്നും ഇന്ത്യയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കും ധാക്ക, ഹോങ്കോങ്, ബാങ്കോക്ക്, സിംഗപ്പൂര്‍, കാഠ്മണ്ഡു, കൊളംബോ എന്നിവിടങ്ങളിലേക്കും പ്രീമിയര്‍, ഇക്കോണമി ക്ലാസുകളില്‍ ജെറ്റ് എയര്‍വെയ്‌സ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 23 വരെ ജെറ്റ് എയര്‍വെയ്‌സ് ഓണ്‍ലൈന്‍, ആപ്, ട്രാവല്‍ ഏജന്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടാണ് അനുവദിക്കുക. പ്രമോഷന്‍ പ്രകാരമുള്ള ടിക്കറ്റുകളില്‍ ഉടന്‍ തന്നെ യാത്ര ചെയ്യാനാവും. വണ്‍വേ, റിട്ടേണ്‍ യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ശാക്കിര്‍ കാന്താവാല അറിയിച്ചു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.