2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധിയില്‍: 60 ദിവസം കൂടി പറക്കാനുള്ള പണം മാത്രം

മുംബൈ: ജെറ്റ് എയര്‍വേയ്‌സ് (ഇന്ത്യ) കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇനി 60 ദിവസംകൂടി മുമ്പോട്ടുപോകാനുള്ള പണം മാത്രമാണ് കമ്പനിയുടെ കയ്യിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധി തരണം ചെയ്യാന്‍ ജീവനക്കാരുടെ ശമ്പളം 25 ശതമാനം കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കാനാണ് നീക്കം. നിക്ഷേപ ബാങ്കുകാരെ സമീപിച്ച് ഷെയര്‍ വില്‍ക്കാനും പദ്ധതിയുണ്ട്.

ചെയര്‍മാന്‍ നരേഷ് ഗോയല്‍ അടക്കമുള്ള മാനേജ്‌മെന്റ് സംഘം മുംബൈയിലും ഡല്‍ഹിയിലും നടത്തിയ യോഗത്തിലും ജീവനക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കമ്പനി മുന്നോട്ടു കൊണ്ടുപോകാന്‍ കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്നാണ് അറിയിപ്പ്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വ്യക്തമായ പ്രതികരണം ഇതുവരെ ജെറ്റ് എയര്‍വേയ്‌സ് നല്‍കിയിട്ടില്ല. കമ്പനിയുടെ മുംബൈ ഷെയര്‍ വില്‍പ്പനയില്‍ അഞ്ചു ശതമാനം ഇടിവുമുണ്ടായി.

ഇന്ധനവില വര്‍ധന, രൂപയുടെ വിലയിടിവ്, കൂടിയ മത്സരം തുടങ്ങിയ കാരണങ്ങളാലാണ് കമ്പനി പ്രതിസന്ധിയുടെ വക്കിലെത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.