2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതിസന്ധി രൂക്ഷം: അബൂദബി വിമാനത്താവളത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

 

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന്റെ അബൂദബി വിമാനത്താവളത്തിലെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റിന്റെ ഏറ്റവും വലിയ പിന്നോട്ടടിക്കലാണിത്.

ജെറ്റ് എയര്‍വേയ്‌സിന്റെ രണ്ട് അന്താരാഷ്ട്ര ഹബ്ബുകളിലൊന്നാണ് അബൂദബി. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമാണ് മറ്റൊരു ഹബ്ബ്.

മാര്‍ച്ച് 18 മുതല്‍ അബൂദബിയില്‍ നിന്നുള്ള എല്ലാ ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍പോര്‍ട്ട് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജെറ്റ് എയര്‍വേയ്‌സിന്റെ നിക്ഷേപ പങ്കാളിയായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ബോഡിയാണ് ഇത്തിഹാദ് എയര്‍പോര്‍ട്ട് സര്‍വീസ്. യു.എ.ഇയുടെ എയര്‍ലൈനായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രധാന ഹബ്ബാണ് അബൂദബി എയര്‍പോര്‍ട്ട്.

മാസങ്ങളായി പൈലറ്റുമാരുടെ ശമ്പളം, സാധനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കുള്ള പ്രതിഫലം, വിമാനം വാടകയ്ക്കു നല്‍കുന്ന കമ്പനികള്‍ക്കുള്ള വാടക എന്നീ ഇനത്തില്‍ വലിയ കുടിശ്ശിക ബാധ്യതയാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്. വായ്പാ തിരിച്ചടവും മുടങ്ങിയതോടെ പ്രതിസന്ധി ഇരട്ടിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ വിവിധ ബാങ്കുകളുമായി ജെറ്റ് എയര്‍വേയ്‌സ് ചര്‍ച്ചയിലുമാണ്.

ഇതിനിടെ 31 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.