2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വേയ്‌സ് നിര്‍ത്തലാക്കിയത് 25 വിമാനങ്ങള്‍

 

മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വേയ്‌സ് ഇതുവരെ നിര്‍ത്തലാക്കിയത് 25 വിമാനങ്ങള്‍. ഞായറാഴ്ച രണ്ട് വിമാനം കൂടി സര്‍വീസ് നിര്‍ത്തിയതോടെയാണ് മൊത്തം 25 ആയത്.

ലീസിന് എടുത്തിരുന്ന വിമാനങ്ങളുടെ വാടകയില്‍ കുടിശിക വരുത്തിയതോടെയാണ് സര്‍വീസുകള്‍ തുടരെത്തുടരെ നിര്‍ത്തലാക്കേണ്ടി വന്നത്. കമ്പനിക്ക് ആകെയുള്ള വിമാനങ്ങളുടെ 20 ശതമാനവും ഇപ്പോള്‍ നിലത്തിറക്കിയിരിക്കുകയാണ്.

മൊത്തം 123 വിമാനങ്ങളാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്.

വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ കമ്പനിയിലെ പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ബാധിക്കാതിരിക്കാന്‍ സാധിക്കുന്നത്ര ശ്രമിക്കുന്നുണ്ടെന്ന് ജെറ്റ് അധികൃതര്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.