2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജെറ്റ് എയര്‍വേയ്‌സ് ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

 

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ അമിത് അഗര്‍വാള്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ജെറ്റ് എയര്‍വേയ്‌സ് 1.2 ബില്യണ്‍ ഡോളര്‍ കടം നേരിടുന്നതിനിടെയാണ് അമിത് അഗര്‍വാളിന്റെ രാജി.

രാജി മാര്‍ക്കറ്റിലും പ്രതിഫലിച്ചിട്ടുണ്ട്. 12 ശതമാനം ഇടിവാണ് ഇന്നു മാത്രമുണ്ടായത്.

2015 ലാണ് അമിത് അഗര്‍വാള്‍ ജെറ്റ് എയര്‍വേയ്‌സില്‍ ചേര്‍ന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.