2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഫൈനലിലേക്ക് പറന്ന് കാനറിപ്പക്ഷികള്‍; അര്‍ജന്റിനയുടെ പരാജയം രണ്ടുഗോളിന്

ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്കയുടെ ‘യഥാര്‍ത്ഥ ഫൈനലി’ല്‍ ബ്രസീലിന് വിജയം. ഇന്നു രാവിലെ നടന്ന അവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ബദ്ധവൈരികളായ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ ഫൈനലിലെത്തി. ഗബ്രിയേല്‍ ജിസസ് (19), റോബര്‍ട്ടോ ഫിര്‍മിനോ (71) എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്.

മനോഹരമായ ടീം പ്രകടനത്തിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. ഡാനി ആല്‍വെസ് മനോഹരമായി കളിച്ചെത്തിച്ച പന്ത് ഫിര്‍മിനോയ്ക്ക് നല്‍കുകയും തുടര്‍ന്ന് ഫിര്‍മിനോ ജിസസിനു നല്‍കുകയും ജിസ്യൂസ് ലക്ഷ്യം കാണുകയുമായിരുന്നു. ആദ്യ പകുതിയില്‍ തിരിച്ചടിക്കാന്‍ അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തില്‍ തട്ടി പാഴാവുകയായിരുന്നു.

 

സൂപ്പര്‍ താരം ലയണ്‍ മെസി പല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കം മുതലേ അര്‍ജന്റീനിയന്‍ ആക്രമണത്തിനാണ് മത്സരം സക്ഷ്യം വഹിച്ചത്. മെസിയുടെയും അഗ്വേറോയുടെയും നിരവധി അവസരങ്ങള്‍ ഗോള്‍ പോസ്റ്റിനടുത്തെത്തി. രണ്ടാംപകുതിയില്‍ മെസി എടുത്ത ഫ്രീക്കിക്ക് അഗ്വേറോയുടെ ഹെഡ്ഡറിലൂടെ ഗോള്‍ ലക്ഷ്യമിട്ട് ഇടിവെട്ട് പോലെ പറന്നെങ്കിലും ക്രോസ് ബാറില്‍ തട്ടി മിസ് ആവുകയായിരുന്നു. ആദ്യ പകുതിയില്‍ 51 ശതമാനം പൊസിഷനും അര്‍ജന്റീനക്കൊപ്പമായിരുന്നു.

സൂപ്പര്‍ പോരാട്ടം പലപ്പോഴും പരുക്കന്‍ അടവുകളിലേക്കും മാറി. അഞ്ച് മഞ്ഞ കാര്‍ഡുകള്‍ അര്‍ജന്റീനക്ക് ലഭിച്ചപ്പോള്‍ രണ്ടെണ്ണമാണ് ബ്രസീലിന് ലഭിച്ചത്.

Jesus, Firmino put Brazil in final


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.