2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജെ.ഇ.ഇ മെയിന്‍: സെപ്റ്റംബര്‍ 30വരെ അപേക്ഷിക്കാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന ജോയന്റ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ ജനുവരി 2020 ആദ്യ പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 30വരെ അപേക്ഷിക്കാം.

ജനുവരി ആറുമുതല്‍ 11 വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി),കേന്ദ്രസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിലെ ബി.ഇ, ബി. ടെക്, ബി. ആര്‍ക്, ബി. പ്ലാനിങ് എന്നിവയിലേക്കുള്ള പ്രവേശനവും ജെ.ഇ.ഇ സ്‌കോര്‍ അടിസ്ഥാനത്തിലാണ്. ഐ.ഐ.ടിയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ജെ.ഇ.ഇ മെയിന്‍ ആദ്യപേപ്പര്‍ എഴുതേണ്ടതുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണനടക്കുന്ന പരീക്ഷ 2020 ഏപ്രില്‍ മൂന്നുമുതല്‍ ഒന്‍പതുവരെയും നടക്കും. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഏഴുമുതല്‍ മാര്‍ച്ച് ഏഴുവരെ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും httsp://jeemain.nic.in സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.