2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പൗരത്വ നിയമത്തെ എതിര്‍ത്തു: പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയെയും ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കി

 

പാറ്റ്‌ന: ഉന്നത നേതാക്കളായ പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയെയും ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കി. ഉന്നത നേതാക്കളായ പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയെയും ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കി. ബിഹാറിലെ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ബി.ജെ.പി കൊണ്ടുവന്ന പൗരത്വ നിയമത്തെ എതിര്‍ത്തവരാണ് ഇവര്‍ രണ്ടുപേരും. ഇതിനു പിന്നാലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജെ.ഡി.യുവിന്റെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു.

പൗരത്വ നിയമാനന്തരം നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അതില്‍ നിതീഷ് കുമാറിന്റെ നിലപാടു വ്യക്തമാക്കണമെന്നായിരുന്നു ഇരുവരും പരസ്യമായി പറഞ്ഞത്. പൗരത്വ നിയമത്തിനെതിരെ ഇരുവരും സംസാരിക്കുകയും ചെയ്തതോടെ നിതീഷ് കുമാര്‍ വെട്ടിലാവുകയായിരുന്നു.

മുന്‍ നയതന്ത്രജ്ഞനും മുതിര്‍ന്ന നേതാവുമാണ് പവന്‍ വര്‍മ. മോദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ അടക്കം രാഷ്ട്രീയ തന്ത്രം പയറ്റി വിജയിച്ചയാളാണ് പ്രശാന്ത് കിഷോര്‍. 2015 ല്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും.

‘മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ എല്ലാവിധ ആശംസകള്‍ നേരുന്നു. നന്ദി നിതീഷ് കുമാര്‍. ദൈവം സഹായിക്കട്ടേ’- പുറത്താക്കിയതിനോട് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചതിങ്ങനെ.

 

നിലവിലെ സംഭവവികാസത്തില്‍ വളരെയധികം ആശയക്കുഴപ്പമുണ്ടെന്നും പ്രത്യയശാസ്ത്രപരമായ വ്യക്തത ആവശ്യമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്? സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് അതിനു സാധിച്ചതെന്നും കത്തില്‍ ചോദിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്ത സ്വന്തം പാര്‍ട്ടിക്കെതിരെ പവന്‍ വര്‍മ നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതായി നിതീഷ് കുമാര്‍ പാര്‍ട്ടി ഓഫീസര്‍മാരുടെ യോഗത്തില്‍ പറഞ്ഞിരുന്നതായി മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന വര്‍മ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.