2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

അംബേദ്കറിന്റെ പേരുമാറ്റം: യോഗിക്കെതിരെ ബി.ജെ.പി സഖ്യകക്ഷി ജെ.ഡി.യു

പാറ്റ്‌ന: ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്കറിന്റെ പേരിന്റെ കൂടെ ‘റാംജി’ എന്നു ചേര്‍ത്ത യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു രംഗത്ത്. നടപടി നാശമുണ്ടാക്കാനാണെന്ന് ജെ.ഡി.യു മുതിര്‍ന്ന നേതാവ് ശ്യാം രാജക് പറഞ്ഞു.

ബിഹാറില്‍ ബി.ജെ.പിക്കൊപ്പം സര്‍ക്കാരിനെ നയിക്കുന്ന ജെ.ഡി.യുവിന്റെ ഉപാധ്യക്ഷനാണ് ശ്യാം രാജക്. മനുവാദ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് യു.പി സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വഴികളിലൂടെ ദലിതുകളുടെ അവകാശങ്ങളെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ സര്‍ക്കാര്‍ രേഖകളിലും ഇനി മുതല്‍ അംബേദ്കറിന്റെ പേര് ‘ഭീം റാവു റാംജി അംബേദ്കര്‍’ എന്നായിരിക്കണമെന്നാണ് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News