2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോവിഡ് 19: സഊദിയിൽ വിദേശികൾക്ക് ആശ്വാസ നടപടികളുമായി ജവാസാത്ത്

ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും നീട്ടി നൽകുന്നത് പ്രാബല്യത്തിൽ 

അബ്ദുസ്സലാം കൂടരഞ്ഞി 

      റിയാദ്: സഊദിയിൽ കോവിഡ് 19 പ്രതിസന്ധിയിൽ വിദേശികൾക്ക് ആശ്വാസമായി സഊദി ജവാസാത്ത്. വിദേശികളുടെ ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും ഓട്ടോമാറ്റിക് ആയി നീട്ടി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ധനമന്ത്രി പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ ഭാഗമായാണ് നടപടി. ഇതിനായി മറ്റു നടപടികളോ ജവാസാത്ത് ഓഫീസുകളെയോ സമീപിക്കേണ്ടതില്ല.
 
ഇഖാമ  
 

    സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ മാർച്ച് 18നും ജൂൺ 30നും ഇടയിൽ കാലാവധി അവസാനിക്കുന്നതാണെങ്കിൽ ലെവി അടക്കാതെ ഓട്ടോമാറ്റിക് ആയി മൂന്നു മാസത്തേക്ക് പുതുക്കും. എന്നാൽ ഈ കാലാവധിയിലുള്ള ഇഖാമകൾ ഇപ്പോൾ പുതുക്കുകയാണെങ്കിൽ ലേബർ കാർഡ് ഇഷ്യു ചെയ്യുന്നതിന് കൊവിഡ് കാലത്തെ മൂന്നു മാസം ഒഴിവാക്കി നൽകിയാണ് ലെവി സംഖ്യയാണ് അടക്കേണ്ടത്. എങ്കിലും ഒരു വർഷത്തേക്കുള്ള ലെവി അടക്കേണ്ടി വരും. എന്നാൽ 15 മാസത്തേക്കുള്ള ഇഖാമ കാലാവധി ആയിരിക്കും ലഭ്യമാകുക.

 

എക്സിറ്റ് റീഎൻട്രി 
 
         ഫെബ്രുവരി 25നും മാർച്ച് 20നും ഇടയിൽ ഉപയോഗിക്കാത്ത സഊദിയിലുള്ളവരുടെ റീ എൻട്രി ഓട്ടോമാറ്റിക് ആയി നീട്ടി നൽകുമെന്നും ജവാസാത്ത് അറിയിച്ചു. 

 
ഫൈനൽ എക്സിറ്റ് 
 
    തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് അടിക്കുകയും ഇഖാമ മാർച്ച് 18 മുതൽ ജൂൺ 30 വരെയുള്ള സമയപരിധിയിൽ അവസാനിക്കുന്നതുമായാൽ തൊഴിലുടമക്ക് നേരത്തെയടിച്ച ഫൈനൽ എക്‌സിറ്റ് മുഖീം, അബ്ശിർ സിസ്റ്റം വഴി കാൻസൽ ചെയ്യാവുന്നതാണ്. ജൂൺ 30 വരെ അവരുടെ ഇഖാമ ഓട്ടോമാറ്റിക് ആയി നീട്ടിനൽകുന്നതിനാലാണിത്. ഗ്രേസ് പിരിയഡ് കഴിയുന്നതിന് മുമ്പ് പിന്നീട് എക്‌സിറ്റ് അടിച്ചാൽ മതി. ഇഖാമ ജൂൺ 30 നപ്പുറം കാലാവധിയുള്ളതാണെങ്കിൽ തൊഴിലുടമക്ക് ആവശ്യമെങ്കിൽ കാൻസൽ ചെയ്യാവന്നതാണ്. ഓട്ടോമാറ്റിക്കായി നീട്ടി ലഭിക്കുന്ന കാര്യങ്ങൾക്ക് ജവാസാത്തിൽ നേരിട്ട് പോകേണ്ടതില്ല. 

 
       സഊദിയിലുള്ള റീ എൻട്രി, ഫൈനൽ എക്‌സിറ്റിലുള്ളവരോട് അത് കാൻസൽ ചെയ്യണമെന്നും കാലാവധി അവസാനിച്ചാൽ ഫൈൻ നൽകേണ്ടിവരുമെന്നും കഴിഞ്ഞ ചൊവ്വാഴ്ച ജവാസാത്ത് അറിയിച്ചിരുന്നു. അതിനിടെയാണ്  ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് വന്നത്. 
      അതേസമയം, ഇപ്പോൾ നാട്ടിലുള്ളവരുടെ കാലാവധി കഴിഞ്ഞ റീ എൻട്രിയെയും ഇഖാമയെയും കുറിച്ച് പിന്നീട് അറിയിക്കുമെന്നും ജവാസാത്ത് ചോദ്യത്തിനുത്തരമായി പറഞ്ഞു. വിമാന സർവീസ് തുടങ്ങാനാവുമ്പോൾ ഇതെ കുറിച്ച് കുറിച്ച് അറിയിക്കുമെന്നും ജവാസാത്ത് ചോദ്യത്തിനുത്തരമായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.