2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് ലോക റെക്കോര്‍ഡ്

പോളണ്ട്: ജാവലിന്‍ ത്രോയില്‍ ലോകറിക്കോര്‍ഡോടെ സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. പോളണ്ടിലെ ബൈഗോഷ്‌സില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് നീരജ് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റ് ലോക റിക്കാര്‍ഡ് ഭേദിക്കുന്നത്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റ് നേടുന്ന ആദ്യസ്വര്‍ണം കൂടിയാണിത്. 2011 ല്‍ ലത്വാനയുടെ സിഗിസ്മുണ്ട്‌സ് സിര്‍മെസ് സ്ഥാപിച്ച 84.69 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് നീരജ് തിരുത്തിക്കുറിച്ചത്. 86.48 മീറ്റര്‍ ദൂരമാണ് നീരജിന്റെ ജാവലിന്‍ താണ്ടിയത്.

BYDGOSZCZ, POLAND - JULY 23: Neeraj Chopra from India competes in men's jewelin throw during the IAAF World U20 Championships at the Zawisza Stadium on July 23, 2016 in Bydgoszcz, Poland.  (Photo by Adam Nurkiewicz/Getty Images for IAAF)

ദക്ഷിണാഫ്രിക്കയുടെ ജൊഹാന്‍ ഗ്രോബ്ലറിനാണ് (80.59 മീ.) വെള്ളി. ഗ്രനഡയുടെ ആണ്ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെങ്കലം നേടി.മത്സരത്തിന്റെ രണ്ടാം ശ്രമത്തിലാണ് നീരജ് ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ആദ്യ ശ്രമത്തില്‍ 79. 66 മീറ്റര്‍ ദൂരമാണ് നീരജ് എറിഞ്ഞിട്ടത്. ദക്ഷിണാഫ്രിക്കന്‍ താരം ആദ്യവട്ടം 80.59 മീറ്റര്‍ കടന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.