2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മോദി ചിത്രത്തിലെ പാട്ടിനെചൊല്ലിയും വിവാദം: ചിത്രത്തില്‍ പാട്ടെഴുതിയിട്ടില്ലെന്ന് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പി എം നരേന്ദ്രമോഡി എന്ന ചിത്രത്തിലെ പാട്ടിനെചൊല്ലിയും വിവാദം.്

സിനിമയിലെ ഗാനം എഴുതിയത് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ ആണെന്നാണ് സിനിമയുടെ ട്രെയിലറില്‍ കാണിക്കുന്നത്. എന്നാല്‍ താന്‍ അങ്ങനെയൊരു ചിത്രത്തിനുവേണ്ടി പാട്ടെഴുതിയിട്ടില്ലെന്ന് ജാവേദ് അക്തര്‍ തുറന്നടിച്ചു.

 


വിവേക് ഒബ്‌റോയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജാവേദ് അക്തര്‍ രംഗത്തെത്തിയത്. ട്രെയിലറില്‍ ഗാനരചയിതാക്കളുടെ പേരുകളില്‍ തന്റെ പേര് കണ്ട് ഞെട്ടിയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഒരു പാട്ടും താന്‍ ആ ചിത്രത്തിനുവേണ്ടി എഴുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി വിമര്‍ശകനായ ജാവേദ് അക്തറിന്റെ പേര് ട്രെയിലറില്‍ കണ്ടത് വലിയ ചര്‍ച്ചയായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടമടക്കം പ്രതിപാദിക്കുന്നതാണ് ചിത്രം.
വോട്ടു തട്ടാന്‍ പതിനെട്ടടവും പയറ്റുന്നതിന്റെ ഭാഗമായയി പുറത്തിറക്കിയതാണ് സിനിമയുമെന്നാണ് ആക്ഷേപം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പൊലീസ് നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കണം എന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയയാളാണ് ജാവേദ് അക്തര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.