2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്രസിങ് ബി.ജെ.പിയില്‍ നിന്നും രാജിവച്ചു

ജയ്പൂര്‍: മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്രസിങ് ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന സ്വാഭിമാന്‍ റാലിയിലാണ് ഇദ്ദേഹം രാജി പ്രഖ്യാപിച്ചത്. മാനവേന്ദ്രസിങ് കോണ്‍ഗ്രസ്സില്‍ ചേരുമെന്നാണ് സൂചന.

ഇപ്പോഴത്തെ സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ തൃപ്തരല്ല. ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറി. താമര തെരഞ്ഞെടുത്തത് ഞാന്‍ ചെയ്ത തെറ്റെന്ന് റാലിയില്‍ ഇദ്ദേഹം പറഞ്ഞു. 2014ല്‍ പിതാവിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്രസിങ് ബി.ജെി.പിയുമായി അകന്നുതുടങ്ങിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.