2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കളിക്കാര്‍ ഡ്രസിങ് റൂം വൃത്തിയാക്കി, ആരാധകര്‍ സ്റ്റേഡിയവും, നന്ദി വാക്കും എഴുതിവച്ച് ജപ്പാന്‍ മടങ്ങി

ബെല്‍ജിയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഏഷ്യന്‍ ടീമായ ജപ്പാന്‍ മടങ്ങിയതും വാര്‍ത്തയാവുന്നു. കളിയോ ഗോളിന്റെ എണ്ണമോ വച്ചല്ല, അവരുടെ ജീവിതശൈലിയുടെ പ്രത്യേകത കൊണ്ട്.

തങ്ങള്‍ ഉപയോഗിച്ച ഡ്രസിങ് റൂം കളി കഴിഞ്ഞയുടനെ സ്വന്തമായി വൃത്തിയാക്കിയാണ് ടീം മടങ്ങിയത്. കൂടെ ടേബിളില്‍ ഒരു ബോര്‍ഡും എഴുതിവച്ചു, നന്ദിയുണ്ട്.

ഇതുവരെ നോക്കൗട്ട് റൗണ്ട് വിജയിക്കാത്ത ജപ്പാന്‍ ഇന്നലെ ബെല്‍ജിയത്തിനെതിരെ തീപാറും മത്സരമാണ് കാഴ്ചവച്ചത്. രണ്ട് ഗോളുകള്‍ അടിച്ച് കളിയുടെ ഭൂരിഭാഗം സയമവും വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ജപ്പാന് ഒടുവിലാണ് തിരിച്ചടി നേരിട്ടത്.

എന്നാല്‍ തോറ്റതിന്റെ ക്ഷീണം അവരുടെ മനസ്സിനെയോ ജീവിതശൈലിയെയോ തീരെ ബാധിച്ചില്ലെന്നു വേണം പറയാന്‍. ടീം അംഗങ്ങളെല്ലാം സ്വന്തം മുറി വൃത്തിയാക്കി ഹൃദ്യമായ നന്ദിയും അറിയിച്ചാണ് മടങ്ങിയത്.

തീര്‍ന്നില്ല, ജപ്പാന്‍ ടീമിന്റെ ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിലും സജീവമായി പങ്കെടുത്തു. സ്റ്റേഡിയവും കളിക്കാരുടെ മുറികളും വൃത്തിയാക്കാന്‍ പ്രത്യേകം ആളുകളുണ്ടെങ്കിലും ജപ്പാനിന്റെ സമീപനം നടത്തിപ്പുകാരെ അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്. ജപ്പാന് പ്രത്യേക അവാര്‍ഡ് നല്‍കാനാണ് കമ്മിറ്റിയുടെ തീരുമാനം.

 

നേരത്തെ കൊളംബിയയ്‌ക്കെതിരെ നടന്ന മത്സരത്തിനു ശേഷവും ജപ്പാന്‍ ആരാധകര്‍ ചേര്‍ന്ന് സ്റ്റേഡിയം വൃത്തിയാക്കിയിരുന്നു. ലോകം മൊത്തം ഇത് വലിയ ചര്‍ച്ചയായെങ്കിലും ജപ്പാന് വലിയ വാര്‍ത്തയാവാന്‍ സാധ്യതയില്ല. കാരണം, അവര്‍ക്കിതില്‍ അല്‍ഭുതപ്പെടാന്‍ ഒന്നുമില്ലല്ലോ.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.