2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന്‍

 

ടോക്യോ: കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ വൃദ്ധ മരിച്ചതോടെ കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന്‍ മാറി
. നേരത്തെ ഫിലിപ്പിന്‍സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയിതിരുന്നു. ജപ്പാനിലെ സൗത്ത് ടോക്യോയില്‍ താമസിക്കുന്ന എണ്‍പതുകാരിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം 1368 പേരാണ് കൊറോണ മൂലം മരിച്ചത്. ഫിലിപ്പിന്‍സിലും ഹോങ്കോങിലും ഓരോരുത്തരും മരണപ്പെട്ടിട്ടുണ്ട്. ലോകത്താകമാനം 60,000 ത്തോളം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം കോവിഡ്-19എന്ന് വൈറസിന് നാമകരണം ചെയ്തിരുന്നു.ചൈന കഴിഞ്ഞാല്‍ പിന്നെ സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News