2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ജനതാ ദളില്‍ സ്ഥാനാര്‍ഥിപ്പട്ടിക റെഡി

 

  • തിരുവനന്തപുരത്ത് നീലലോഹിതദാസന്‍,
  • കോട്ടയത്ത് മാത്യു ടി.തോമസ്, പത്തനംതിട്ടയെങ്കില്‍ ജോര്‍ജ്ജ് തോമസ്
  • ഇത്തവണ ഭാഗ്യപരീക്ഷണത്തിനില്ലെന്ന് മാത്യു ടി തോമസ്

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ജനതാ ദളില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിപ്പട്ടിക റെഡി. തിരുവനന്തപുരത്ത് നീലലോഹിതദാസന്‍ നാടാര്‍, കോട്ടയത്ത് മാത്യു ടി.തോമസ്, പത്തനംതിട്ടയെങ്കില്‍ ജോര്‍ജ്ജ് തോമസ് എന്നിവരേ മത്സരിപ്പിക്കാനാണ് ജനതാദളില്‍ ധാരണ.
തിരുവനന്തപുരം, കോട്ടയം സീറ്റുകളിലൊരെണ്ണമാവശ്യപ്പെടാനും പാലക്കാട്ടെത്തിയ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് നേതൃമാറ്റം വേണ്ടെന്നാണ് തീരുമാനം.

കൂടുതല്‍ ജയസാധ്യതയുള്ള വടകര സീറ്റെന്ന ആവശ്യമായിരുന്നു നേരത്തെയുണ്ടായിരുന്നത്.
. താത്പര്യമുളള നാലുസീറ്റുകളുടെ കൂട്ടത്തില്‍ വടകരയും ഉള്‍പ്പെടുത്തി ഇടതുമുന്നണിയോഗത്തില്‍ ജനതാദള്‍ പട്ടികയും നല്‍കി. എന്നാല്‍ വടകരക്ക് പകരം കോട്ടയമോ തിരുവനന്തപുരമോ വേണമെന്നാണ് പുതിയ ആവശ്യം.

തിരുവനന്തപുരം നല്‍കാന്‍ ഇടതുമുന്നണി തയ്യാറായില്ലെങ്കില്‍ പത്തനംതിട്ടയോ കോട്ടയമോ ചോദിക്കും.
തെരഞ്ഞെടുപ്പ് കഴിയും വരെ നേതൃത്വം തുടരട്ടെയെന്നാണ് കെ കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്നവരുടെ നിലപാട്. മന്ത്രിമാറ്റത്തിന് ശേഷം മാത്യു ടി തോമസിന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം .

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഭാഗ്യപരീക്ഷണത്തിനില്ലെന്ന് മാത്യു ടി തോമസ് എംഎല്‍എ വ്യക്തമാക്കി. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ചത്. തിരുവനന്തപുരം സീറ്റാണ് ജെ.ഡി.എസ് ഇത്തവണ ആവശ്യപ്പെടുകയെന്നും മാത്യു ടി തോമസ് സ്വകാര്യ ചാനലിനോട് പറഞ്ഞു.
2014ല്‍ ജോസ് കെ മാണിയെ നേരിടാന്‍ ജെഡിഎസ് അവസാന നിമിഷം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ മനസോടെയല്ല സ്വീകരിച്ചത്. മത്സരിക്കാനില്ലെന്ന് അറിയിച്ചെങ്കിലും സംസ്ഥാനകേന്ദ്ര നേതൃത്വങ്ങളുടെ അവസാന നിമിഷത്തെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് മാത്യു ടി തോമസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.