2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുന്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങ്ങിന് പാക് പരിശീലനം ലഭിച്ചതായി എന്‍.ഐ.എ

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുന്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങ്ങിന് പാക് പരിശീലനം ലഭിച്ചിരുന്നതായി എന്‍.ഐ.എ. തിങ്കളാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറു മാസം മുന്‍പാണ് രണ്ട് ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ദേവീന്ദര്‍ സിങ്ങിനെ പിടികൂടിയത്. ജനുവരി 11 ന് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവരടക്കം ആറുപേര്‍ക്കെതിരേയാണ് കുറ്റപത്രം.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നതിനായാണ് ദേവീന്ദര്‍ സിങ്ങിനെ പാക് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചതെന്നും പ്രത്യേക കോടതിമുമ്പാകെ എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനായി ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ചുമതലപ്പെടുത്തിയതാണ് കേസില്‍ അറസ്റ്റിലായവരില്‍ ഒരാളെയെന്നും എന്‍.ഐ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താന്റെ നിര്‍ദേശപ്രകാരം സിങ്ങ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ശൃംഖലയില്‍ നന്നായി വേരുറപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കാനും ആയുധങ്ങള്‍ ലഭ്യമാക്കാനും ചരക്ക് കടത്തിനുള്ള പിന്തുണ നല്‍കാനും സിങ്ങ് സഹായിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.