2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

JAM 2019 ഫെബ്രുവരി 10ന്; അഞ്ചു മുതല്‍ അപേക്ഷിക്കാം

ഇപ്രാവശ്യത്തെ ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എസ്.സി (JAM 2019), ഫെബ്രുവരി 10നു രണ്ടു സെഷനുകളിലായി നടത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) യിലെ എം.എസ്.സി, ജോയിന്റ് എം.എസ്.സി, പിഎച്ച്.ഡി, എം.എസ്.സി, പിഎച്ച്.ഡി, ഡ്യുവല്‍ ഡിഗ്രി, മറ്റു പോസ്റ്റ് ബാച്ചിലര്‍ ബിരുദ പ്രോഗ്രാമുകള്‍, ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്.സി.) ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിനുള്ള പരീക്ഷയാണിത്.

ഭുവനേശ്വര്‍, മുംബൈ, ഡല്‍ഹി, ധന്‍ബാദ്, ഗാന്ധിനഗര്‍, ഗുവാഹാത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോദ്പുര്‍, കാണ്‍പൂര്‍, ഖരഗ്പുര്‍, മദ്രാസ്, പറ്റ്‌ന, റൂര്‍ക്കി, റോപ്പര്‍, വാരാണസി ഐ.ഐ.ടി.കള്‍, ബംഗളൂരു ഐ.ഐ.എസ്.സി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐ.ഐ.എസ്.ഇ.ആര്‍), എസ്.എല്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി (പഞ്ചാബ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐ.ഐ.ഇ.എസ്.ടി) ഷിബ്പൂര്‍ എന്നീ സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ പരീക്ഷയുടെ സ്‌കോര്‍ ഉപയോഗിക്കും.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ മൂന്നു ഭാഗങ്ങളിലായി 100 മാര്‍ക്കിനുള്ള 60 ചോദ്യങ്ങളാണുണ്ടാകുക. ഭാഗം എ യില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ബി യില്‍, മള്‍ട്ടിപ്പിള്‍ സെലക്ട് ചോദ്യങ്ങളും സി യില്‍ ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളുമാണ് ഉണ്ടാകുക.

അപേക്ഷിക്കുന്നതിനു ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് കുറഞ്ഞത് ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക്, പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് വേണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ് 2019 സെപ്റ്റംബര്‍ 30നകം നല്‍കണം. മാര്‍ക്കിങ് സ്‌കീം, പരീക്ഷാ സിലബസ്, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ എന്നിവ http:jam.iitkgp.ac.in എന്ന സൈറ്റില്‍ ലഭിക്കും.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ http:http:jam.iitkgp.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ഒരു പേപ്പര്‍ അഭിമുഖീകരിക്കാന്‍ ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1,500 രൂപയും രണ്ടു പേപ്പറിന് 2,100 രൂപയുമാണ് ഫീസ്. വനിതകള്‍, പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇതു യഥാക്രമം 750 രൂപയും 1,050 രൂപയുമാണ്. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി ഫീസടയ്ക്കാം.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 01.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.