2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി അരുണ്‍ജയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഇന്ത്യ സഊദി പന്ത്രണ്ടാമത് ജോയിന്റ് കൗണ്‍സില്‍ യോഗത്തിനായി റിയാദിലെത്തിയ ഇന്ത്യന്‍ ധനകാര്യ വകുപ്പ് മന്ത്രി ജയ്റ്റ്‌ലി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ അല്‍ യമാമ രാജ കൊട്ടാരത്തില്‍ വച്ചായിരുന്ന കൂടിക്കാഴ്ച.

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളടക്കം വിവിധ അന്താരാഷ്ട്ര വിഷയങ്ങള്‍ ഇരുവരും അവലോകനം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ യോഗത്തില്‍ ഇരു രാജ്യങ്ങളിലേയും ധനകാര്യ മന്ത്രിമാരാണ് പങ്കെടുത്തത്. തിങ്കളാഴ്ച സഊദി വ്യാപാര മന്ത്രി ഡോ. മാജിദ് അല്‍ ഖുസബിയുമായും ജയ്റ്റ്‌ലി ചര്‍ച്ച നടത്തുന്നുണ്ട്. വിവിധ വ്യാപാര കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News