2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ജയിലുകളില്‍ മയക്കുമരുന്ന് ഉപഭോഗത്തില്‍ വര്‍ധന

 

ആലപ്പുഴ :സംസ്ഥാനത്തെ ജയിലുകളിലെ അന്തേവാസികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപഭോഗം കൂടി. പുരുഷന്മാരെക്കാള്‍ ഒരു പടി മുന്നിലേക്ക് സ്ത്രീകളെത്തിയപ്പോള്‍ സാമൂഹികപരമായി പല പ്രത്യാഘാതങ്ങളുമുണ്ടായിട്ടുണ്ടെന്നും ഡി.എല്‍.എസ്.എ സബ് ജഡ്ജ് വി. ഉദയകുമാര്‍ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ പരമായും ആരോഗ്യപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മയക്ക് മരുന്നിന്റെ ഉപയോഗം കേട്ടാല്‍ ഞെട്ടുന്നതാണ്. കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ന്നുവെന്നും ഡേ കെയറുകളും റെസിഡെന്റ്ഷ്യല്‍ സ്‌കൂളുകളും ഉയര്‍ന്നുവന്നതോടെ സാമൂഹ്യ പശ്ചാത്തലം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയില്‍ അന്തേവാസികളുടെ മയക്ക്മരുന്ന് ഉപയോഗ നിരോധനത്തിനായി ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘മയക്ക് മരുന്ന് ഉപയോഗവും കാരണങ്ങളും, പരിഹാരങ്ങളും’, ‘മയക്കുമരുന്ന് ഉപയോഗ നിയന്ത്രണം’ എന്നീ വിഷയങ്ങളില്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടി മാനസിക രോഗ വിദഗ്ധന്‍ ഡോ. സന്ദീപ്, എറണാകുളം സെന്‍ട്രല്‍ സോണ്‍ എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ എന്‍.എസ്. സലിംകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.