2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘ജാനേ കിസ്‌നേ ദിയാ ഥാ?’: നീരവ് മോദിയുടെ അറസ്റ്റ് നേട്ടമെന്ന ബി.ജെ.പി വാദത്തിനെതിരെ പ്രിയങ്കാ ഗാന്ധി

 

ലഖ്‌നൗ: പഞ്ചാബ് ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായതോടെ, അതു തങ്ങളുടെ നേട്ടമെന്ന വാദവുമായി രംഗത്തെത്തിയ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ‘ഇതൊരു നേട്ടമാണോ? അപ്പോള്‍ രാജ്യം വിടാന്‍ സഹായിച്ചാതാരാ?’- പ്രിയങ്കാ ഗാന്ധി ചോദിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അവാധേഷ് യാദവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ആക്രമണത്തിനു കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ജവാന്റെ പിതാവുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ വരണമെന്നും കാണണമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നത്തെ സന്ദര്‍ശനമെന്നും പ്രിയങ്ക പറഞ്ഞു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രിയങ്ക പറഞ്ഞു.

ചൊവ്വാഴ്ചയാണ് 48 കാരനായ നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായത്. മാര്‍ച്ച് 29 വരെ പൊലിസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

അറസ്റ്റ് ചെയ്യിക്കാനായത് നേട്ടമാണെന്ന പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ”തെരഞ്ഞെടുപ്പിനു വേണ്ടി അവര്‍ നീരവ് മോദിയെ തിരിച്ചുകൊണ്ടുവരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരിച്ചയക്കും”- കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.