2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

കശ്മീരില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

ശ്രീനഗര്‍: വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ ജമ്മുകശ്മീര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന്‍ മാലിക്ക് കസ്റ്റഡിയിലായത്. മൈസുമയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തശേഷം മാലിക്കിനെ കോത്തിബാഗ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വകാര്യ സ്വത്തവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്.

ജമ്മുകശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തു കളയണം എന്ന കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. തിങ്കളാഴ്ച കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.