
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ വരെ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും അധിക സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ട് പോകരുതെന്നും മുസ്ലിംലീഗ് നേതൃ യോഗത്തില്‍ ആവശ്യം.
ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് മൂന്നിലധികം സീറ്റിന് അര്‍ഹതയുണ്ടെന്ന വാദവുമായി ചില എം.എല്‍.എമാര്‍ രംഗത്തുവന്നത്. നേരത്തെ യൂത്ത്ലീഗും ഈ ആവശ്യവുമായി മുന്നോട്ടുവന്നിരുന്നു.
പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും പങ്കെടുത്ത യോഗത്തില്‍ സീറ്റ് വിഭജനം മുഖ്യചര്‍ച്ചാ വിഷയമായി. 18ന് യു.ഡി.എഫ് വിളിച്ചുചേര്‍ത്ത ഉഭയകക്ഷി യോഗത്തില്‍ അധിക സീറ്റ് ചോദിച്ച മുസ്ലിംലീഗുമായും കേരള കോണ്‍ഗ്രസുമായും ചര്‍ച്ചയുണ്ടാകും.
യോഗത്തിലും ലീഗിന്റെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. അതേസമയം, യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രൂപത്തില്‍ ഒരു പ്രശ്നമുണ്ടാക്കില്ലെന്ന് യോഗത്തിനുശേഷം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചക്കു ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചു ചേര്‍ത്തത്. പാര്‍ട്ടി ജന.സെക്രട്ടറി കെ.പി.എ മജീദും യോഗത്തില്‍ പങ്കെടുത്തു.
രണ്ട് മണിക്കൂറോളം നീണ്ട യോഗത്തില്‍ അധിക സീറ്റ് തന്നെയായിരുന്നു മുഖ്യ ചര്‍ച്ച. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും ലീഗിന്റെ സാധ്യതകളും യോഗം വിലയിരുത്തി.
പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനും രാവിലെ പാണക്കാട്ടെത്തി ഹൈദരലി തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിനു പുറമേ പാര്‍ട്ടിക്ക് സ്വാധീനമുള്ള തമിഴ്നാട്, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലും പാര്‍ട്ടി ശക്തമായി തെരഞ്ഞെടുപ്പിനെ നേരിടും. സിറ്റിങ് സീറ്റുകളായ മലപ്പുറത്തും പൊന്നാനിയിലും പി.കെ കുഞ്ഞാലിക്കുട്ടിയെയും ഇ.ടി മുഹമ്മദ് ബഷീറിനെയും മത്സരിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായതായാണ് വിവരം. ഇരുവരും മത്സര സന്നദ്ധത അറിയിച്ചതിനാല്‍ മറ്റൊരാളെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നില്ല.
റാഫേല്‍: സി.എ.ജിക്ക് മോദിയോട്
വിധേയത്വമെന്ന് കോണ്‍ഗ്രസ്
മലപ്പുറം: നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫാസിറ്റ് ശക്തികളെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ മുസ്ലിംലീഗ് പാര്‍ട്ടി ശക്തമായ ജനാധിപത്യ ഇടപെടല്‍ നടത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എന്നിവര്‍ പറഞ്ഞു.
ലീഗ് നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ദേശീയ തലത്തില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. ദേശീയ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഇന്നലെ ചേര്‍ന്ന എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗത്തില്‍ ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിശദീകരിച്ചു.
കേരളത്തിന് പുറമെ തമിഴ്നാട്ടിലും ബംഗാളിലും മറ്റു ചില സംസ്ഥാനങ്ങളിലും പാര്‍ട്ടി ശക്തമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യു.പി.എക്കും യു.ഡി.എഫിനും നല്ല അവസരമാണെന്നും യോഗം വിലയിരുത്തി.
മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി,എം.എല്‍.എമാരായ എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ് കബീര്‍, കെ.എം ഷാജി, കെ.എന്‍.എ ഖാദര്‍, പി. ഉബൈദുല്ല, എം. ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, എന്‍. ശംസുദ്ധീന്‍, സി. മമ്മൂട്ടി, പി. അബ്ദുല്‍ഹമീദ്, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, പാറക്കല്‍ അബ്ദുല്ല യോഗത്തില്‍ പങ്കെടുത്തു.
.