2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

100 മേനി വിജയത്തില്‍ മുസ്‌ലിം ലീഗ്: ഭൂരിപക്ഷത്തിലും റെക്കോര്‍ഡുകള്‍

 

കോഴിക്കോട്: മത്സരിച്ച മൂന്നു സീറ്റുകളിലും മിന്നും വിജയം നേടി മുസ്‌ലിം ലീഗ്. കേരളത്തിലെ രണ്ടു സീറ്റുകള്‍ക്കു പുറമെ, തമിഴ്‌നാട്ടില്‍ ഒരു സീറ്റിലാണ് മുസ്‌ലിം ലീഗ് മത്സരിച്ചത്. രാമനാഥപുരം മണ്ഡലത്തില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നായിരുന്നു മുസ്‌ലിം ലീഗിന്റെ മത്സരം.

67139 വോട്ടിന്റെ അപ്രതീക്ഷിത ലീഡാണ് രാമനാഥപുരത്ത് ലീഗ് സ്ഥാനാര്‍ഥഇ നവാസ് ഗനിക്ക് ലഭിച്ചത്. എ.ഐ.എ.ഡി.എം.കെ-എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ഥിയും എ.ഡി.എം.കെ സിറ്റിങ് എം.പിയുമായ അന്‍വര്‍ രാജാ എയായിരുന്നു നവാസിന്റെ എതിരാളി. തമിഴ്‌നാട്ടില്‍ ഡി.എം.കെ നേടിയ അമ്പരപ്പിക്കുന്ന വിജയത്തിനൊപ്പം ലീഗും വിജയം കാണുകയായിരുന്നു.

മലപ്പുറത്ത് വിജയിച്ച കുഞ്ഞാലിക്കുട്ടിക്കാണ് മൂന്നു സ്ഥാനാര്‍ഥികളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനായത്. 2,60,050 (വൈകിട്ട് 7:45) വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. മലപ്പുറം മണ്ഡലത്തിലെ എക്കാലത്തെയും ഭൂരിപക്ഷ നിലയാണിത്.

പൊന്നാനിയില്‍ പി.വി അന്‍വറിനെതിരെ മത്സരിച്ച ഇ.ടി മുഹമ്മദ് ബഷീറിനും അതിശയിപ്പിക്കുന്ന ഭൂരിപക്ഷമാണ് ലഭിച്ചത്. 1,93,230 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.ടിക്കു ലഭിച്ചത്. ഇതോടെ മത്സരിച്ച മൂന്നു സീറ്റുകളിലും വിജയിച്ചുവെന്ന അപൂര്‍വ്വ നേട്ടവുമാണ് ലീഗിന് കൈവന്നിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.