2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 25 മരണം

ബാരി: ഇറ്റലിയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. ഇറ്റലിയിലെ തീരദേശ നഗരങ്ങളായ ബാരിയ്ക്കും ബര്‍ലേറ്റയ്ക്കും ഇടയിലാണ് അപകടം. ഇരുട്രെയിനുകളും ഒരേ ട്രാക്കില്‍ നേര്‍ക്കുനേര്‍ വന്നതാണ് അപകടകാരണം.

അപകടത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റു. നാലു ബോഗികള്‍ വീതമുള്ള ട്രെയിനുകളുടെ മുമ്പിലത്തെ ഓരോ ബോഗികള്‍ തമ്മിലിടിച്ച് പൂര്‍ണമായും തകര്‍ന്നു. ഒരു ട്രെയിന്‍ ആന്‍ഡ്രിയയില്‍ നിന്നും മറ്റേ ട്രെയിന്‍ കൊറാറ്റോയില്‍ നിന്നുമാണ് വന്നതെന്ന് അധികൃതര്‍ അറിയിച്ചു.

_90363830_afa0bf57-6f79-44a3-b002-28545732d40a

ഇരു ട്രെയിനുകളും നല്ല സ്പീഡിലുണ്ടായിരുന്നത് അപകടത്തിന്റെ ആക്കം കൂട്ടി. അപകടത്തിനു കാരണമായ തെറ്റ് കണ്ടെത്തുമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു.

ഇറ്റലിയില്‍ ട്രെയിന്‍ ദുരന്തങ്ങള്‍ മുന്‍പും

ജൂണ്‍ 2009: പാചകവാതകവുമായി പോയിരുന്ന ചരക്ക് ട്രെയിന്‍ വാരിഗോയില്‍ മറിഞ്ഞ് വന്‍ പൊട്ടിത്തെറി. മുപ്പതിലധികം പേര്‍ മരിച്ചു.

ജനുവരി 2005: ക്രിവാല്‍കോറിനടുത്ത് പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് 17 മരണം.

ജൂലൈ 2002: റോമേറ്റ മെസ്സീനയില്‍ പാസഞ്ചര്‍ ട്രെയിന്‍ മറിഞ്ഞ് എട്ടു പേര്‍ മരിച്ചു.

ഏപ്രില്‍ 1978: മുറാസെ വാഡോയ്ക്കടുത്ത മലയിടുക്കില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 42 പേര്‍ മരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.