2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

തകര്‍ന്ന് വീഴുന്നത് ഒരു നുണക്കഥ കൂടി; കേരളത്തിലേക്ക് വിദ്യാര്‍ഥികളെ കൊണ്ട് വന്നത് കുട്ടികടത്തല്ലായിരുന്നുവെന്ന് ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി : ബീഹാറില്‍നിന്നും കേരളത്തിലെ യത്തിംഖാനകളിലേക്ക് പഠനാവിശ്യാര്‍ഥം കുട്ടികളെ കൊണ്ടുവന്ന സംഭവം ‘കുട്ടിക്കടത്ത്’ അല്ലെന്ന് ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ . കേരളത്തിലെ യതീംഖാനകളിലേക്ക് രക്ഷിതാക്കള്‍ സൗജന്യ വിദ്യാഭ്യാസത്തിനായി അയച്ച കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മുക്കം യതീംഖാനയിലേക്ക് കൊണ്ടുവന്ന കുട്ടികളെ 2014 മെയ് 24,25 ദിവസങ്ങളിലായിരുന്നു കുട്ടിക്കടത്തെന്ന പേരില്‍ പാലക്കാട് റെയില്‍ വെസറ്റേഷനില്‍ നിന്ന് കുട്ടികളെ കസറ്റഡിയിലെടുത്തത്. അതില്‍ 112 പേര്‍ ബീഹാറില്‍ നിന്നുള്ളവരായിരുന്നു.

ബീഹാറില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലടക്കം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവം കുട്ടിക്കടത്ത് അല്ലെന്ന് വ്യക്തമായെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചത്.
സംഭവം കുട്ടിക്കടത്തായിരുന്നില്ല. കുട്ടികളുടെ അന്തര്‍ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസം ലക്ഷ്യമിട്ടായിരുന്നു. യതീംഖാനയില്‍നിന്നും കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും പഠനോപകരണങ്ങളും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നെന്നും ബീഹാര്‍ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേരളത്തിലെ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണിന്റെയും റെയില്‍വെ പൊലീസിന്റെയും റിപ്പോര്‍ട്ടിനെ തള്ളുന്ന നിലപാടാണ് ബീഹാര്‍ സര്‍ക്കാര്‍ എടുത്തത്. ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാന്‍ പോയതായിരുന്നുവെന്നും മനുഷ്യക്കടത്തോ നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളോ ഇതിലുണ്ടായിട്ടില്ലെന്നും ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കേരള ഹൈക്കോടതിയുടെ 2015ലെ വിധിക്കെതിരേ മുക്കം മുസ്‌ലിം ഓര്‍ഫനേജ്, വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ യതീംഖാന എന്നീ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ബിഹാര്‍ സാമൂഹിക ക്ഷേമ വകുപ്പ് ഇപ്പോള്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 

കേരളത്തില്‍ നിന്ന് ശോഭാ സുരേന്ദ്രനടക്കം മേനകാ ഗാന്ധിയെ കണ്ട് സിബിഐ അന്വേഷണത്തിനുള്ള കരുക്കള്‍ നീക്കിയിരുന്നു.

കസ്റ്റഡിയിലെടുത്ത കുട്ടികളില്‍ പലരും മുക്കം ഓര്‍ഫനേജില്‍ പഠിച്ചിരുന്ന കുട്ടികളാണ്. ഈ യതീംഖാനകളില്‍നിന്നും കുട്ടികള്‍ക്ക് ജീവനക്കാരില്‍നിന്നും മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടി വന്നിട്ടില്ലെന്ന് പട്‌നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായാണ് ബീഹാര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.