
ലഖ്നോ: ബുലന്ദ്ശഹറിലെ പൊലിസ് ഇന്‍സ്പെക്ടറുടെ കൊലപാതകത്തില്‍ മൗനം വെടിഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതൊരു ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നുമായിരുന്നു യോഗിയുടെ പ്രതികരണം.
സംഭവം നടന്ന് നാലാം ദിവസത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ചാണ് സംഘ്പരിവാര്‍ കലാപം നടത്തിയത്. ഇതിനിടെ, ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെയും 20 കാരന് സുമിത് കുമാറിനെയും അക്രമികള്‍ വധിച്ചു. 2015 ദാദ്രി മുഹമ്മദ് അഖ്ലാഖിനെ വധിച്ച കേസില്‍ അന്വേഷണം
നടത്തി പ്രതികളെ പിടികൂടിയ പൊലിസുദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍. ഇദ്ദേഹത്തെ ഗൂഢാലോചന നടത്തിയാണ് കൊന്നതെന്ന് യു.പി പൊലിസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.