2020 January 24 Friday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പശുക്കളെ മോഷ്ടിച്ചത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് മര്‍ദിച്ചത്, ബിഹാറിലേത് ആള്‍ക്കൂട്ട കൊലയല്ല: നിതീഷ് കുമാര്‍

 

സരണ്‍: ബിഹാറില്‍ പശുക്കടത്താരോപിച്ച് മൂന്നു പേരെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ വിചിത്ര വാദവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവം ആള്‍ക്കൂട്ട കൊലപാതകമായി കാണാന്‍ കഴിയില്ലെന്നാണ് നിതീഷ് കുമാറിന്റെ പ്രതികരണം.

വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ആളുകളെ മര്‍ദിച്ചവര്‍ ഒരു ആദിവാസി ഗോത്രത്തില്‍ പെട്ടവരാണെന്നും കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുസ്‌ലിമും രണ്ടുപേര്‍ ദലിതുകളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പശുക്കളെ മോഷ്ടിച്ചത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് ഇവരെ ഗ്രാമീണര്‍ അടിച്ചത്. ഇത് മരണത്തിലേക്ക് നയിച്ചു. ഇത് ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ബിഹാര്‍ മുഖ്യമന്ത്രി പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നാണ് സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ ആള്‍ക്കൂട്ടം മൂന്നുപേരെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

ഗ്രാമവാസികള്‍ ഉണര്‍ന്നപ്പോള്‍ അവരുടെ രണ്ട് ആടുകളെയും ഒരു എരുമയേയും പിക്അപ് വാഹനത്തില്‍കയറ്റിയതായി കണ്ടുവെന്നും ഗ്രാമവാസികള്‍ സ്ഥലത്തുണ്ടായ നാലുപേരില്‍ മൂന്നുപേരെ പിടികൂടി മര്‍ദിക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. ഒരാള്‍ രക്ഷപ്പെട്ടു. പിടികൂടിയവരെ ആള്‍ക്കൂട്ടം ഇരുമ്പുകമ്പിയും വടിയുമുപയോഗിച്ച് മാരകമായി മര്‍ദിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News