2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും. ഉച്ചയോടെ എത്തുന്ന നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. 102 കമ്പനികളില്‍ നിന്നുള്ള 13 ബിസിനസ് സംഘാംഗങ്ങള്‍ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.

അടുത്ത ദിവസങ്ങളില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച്ച നടത്തും. രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. സബര്‍മതി ആശ്രമവും ആഗ്രയിലെ താജ്മഹലും ആറു ദിവസത്തിനിടെ സന്ദര്‍ശിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.