2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം: ഹമാസിനു നേരെ വ്യോമാക്രമണവുമായി ഇസ്‌റാഈലും

ഗസ്സ സിറ്റി: ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഇസ്‌റാഈലിന്റെ വ്യോമാക്രമണം. ഗസ്സയിലെ 25 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം. ഇസ്‌റാഈല്‍ അതിര്‍ത്തിയിലേക്ക് ഹമാസ് റോക്കറ്റുകളും മോര്‍ട്ടാറുകളും തൊടുത്തതിനു പിന്നാലെയാണ് ആക്രമണം.

ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈലിലും ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ 45 റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും വര്‍ഷിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. ഏഴു റോക്കറ്റുകളെ മിസൈല്‍വേധ കവചം കൊണ്ട് തടഞ്ഞുവെന്നും അവര്‍ അറിയിച്ചു.

അതേസമയം, റോക്കറ്റാക്രമണത്തെ ഹമാസ് അഭിനന്ദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ബോംബിങിനെ ബോംബിങ് കൊണ്ട് നേരിടുന്നുവെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. ആക്രമണം നടത്തിയവരായിക്കും പരിണിതഫലങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.