2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗസ്സയില്‍ ആക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു, ഇസ്‌റാഈല്‍ സൈനികനെ വെടിവച്ചു കൊന്നു

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധത്തിനു നേരെയാണ് ആക്രമണം നടത്തിയത്. 120 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ ഗസ്സയില്‍ നിന്നുള്ള വെടിവയ്പ്പില്‍ ഒരു ഇസ്‌റാഈലി സൈനികന്‍ കൊല്ലപ്പെട്ടു. മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇസ്‌റാഈലി സൈനികന്‍ കൊല്ലപ്പെടുന്നത്. ഇതോടെ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിക്കുകയായിരുന്നു.

വെടിവയ്പ്പിനു പുറമേ വ്യോമാക്രമണവും ശക്തമാക്കിയതോടെ കൂടുതല്‍ ആളപായങ്ങളുണ്ടായി. ഹമാസ് പോരാളികളെ കേന്ദ്രീകരിച്ചാണ് ആക്രമണമെന്നാണ് ഇസ്‌റാഈല്‍ വാദം. തങ്ങളുടെ സൈനികനെ കൊന്നത് ഹമാസാണെന്ന് പറഞ്ഞാണ് ആക്രമണം കടുപ്പിച്ചത്.

വെള്ളിയാഴ്ച നടന്ന ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച ഇരുവരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തി. ഗസ്സ മുനമ്പ് ഭരിക്കുന്ന ഹമാസാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര, യു.എന്‍ സഹായത്തോടെ പ്രദേശത്ത് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ധാരണയായതായി ഹമാസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

മാര്‍ച്ച് 30നു ഗസ്സ- ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ തുടങ്ങിയ പ്രതിഷേധത്തിലേക്ക് തുടര്‍ച്ചായി ഇസ്‌റാഈല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനകം 140 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 16,000 ത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.