2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ജാരജന്മം @70

ഇസ്‌റാഈല്‍ രൂപീകരണത്തിന് ഇന്ന് ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു

 

സമദ് ഹുദവി തറയിട്ടാല്‍ samadhudawi@gmail.com

രക്തരൂഷിതമായ യുദ്ധങ്ങള്‍ കൊണ്ടും കിരാതമായ കൊളോണിയന്‍ അധിനിവേഷം കൊണ്ടും മലിനമാണ് ലോക ചരിത്രം…. അധികാരം വികസിപ്പിക്കാനും സാമ്രാജ്യം കെട്ടിപ്പടുക്കാനും വേണ്ടി അടിച്ചമര്‍ത്തലിന്റെ നിരവധി ദുരന്തങ്ങള്‍ക്ക് മനുഷ്യര്‍ ഇരയായിട്ടുണ്ട്.മിഡില്‍ ഈസ്റ്റിലെ പുണ്യഭൂമിയായ ഫലസ്തീന്‍ ഈ ദുരന്തത്തിന്റെ അവസാനിക്കാത്ത അധ്യായമണ്. 1948 ല്‍ ഫലസ്തീന്റെ ഹൃദയത്ത്് ഈസ്‌റാഈല്‍ കൊടി നാട്ടിയത് മുതല്‍ തുടങ്ങിയ ഒരു ജനതയുടെ വിലാപങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്.ജൂത സയണിസ്റ്റ് രാജ്യത്തിന്റെ രൂപീകരണത്തിന് മെയ് 14 ന് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാവനക്കാതെ എല്ലാത്തിനും മൂകസാക്ഷിയാവുകയാണ് ഐക്യരാഷ്ട്ര സഭയും മിക്ക മുസ്‌ലിം രാഷ്ട്രങ്ങളും.

എ.ഡി 637 (ഹിജ്‌റ വര്‍ഷം 15)ലാണ് ഖലീഫ ഉമര്‍ (റ)വിന്റെ കാലത്ത് അംറുബ്‌നു ആസും സംഘവും റോമന്‍ അധികാരത്തില്‍ നിന്ന് ജറൂസലം(ഖുദ്‌സ്) അടങ്ങുന്ന പുണ്യ ഭൂമിയായ ഫലസ്തീന്‍ കീഴടക്കുന്നത്. ഈ കാലഘട്ടത്തില്‍ തികഞ്ഞ സൗഹാര്‍ദത്തോടെയും സ്‌നേഹത്തോടെയുമാണ് മുസ്‌ലിം ഭരണാധികാരികള്‍ ജൂത, ക്രൈസ്തവ മതങ്ങളെ സ്വീകരിച്ചത്.1099ല്‍ ഒന്നാം കുരിശ് യുദ്ധത്തില്‍ ഫലസ്തീനും ജറൂസലമും ക്രൈസ്തവ ഭരണത്തിലേക്ക് വഴി മാറിയെങ്കിലും സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ശക്തമായ പോരാട്ടത്തിലൂടെ മൂന്നാം കുരിശ് യുദ്ധത്തില്‍ (1187)ജറൂസലം മുസ്‌ലിം കൈകളില്‍ വന്നു ചേര്‍ന്നു.ശേഷം ഒട്ടോമന്‍ തുര്‍ക്കികളടക്കം നിരവധി മുസ്‌ലിം ഭരണ കൂടങ്ങള്‍ പുണ്യഭൂമിയില്‍ ഭരണം നടത്തി.

ഹെര്‍സലും സയണിസ്റ്റ് കോണ്‍ഗ്രസും

ഫലസ്തീനികളുടെ നിലവിലെ ദയനീയമായ അവസ്ഥക്ക് നിദാനമായ വര്‍ഷമാണ് എ.ഡി 1897. തിയോഡോര്‍ ഹെര്‍സല്‍ എന്ന ആസ്ട്രിയന്‍ ചിന്തകന്റെ അധ്യക്ഷതയില്‍ ആ വര്‍ഷം ആഗസ്റ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ വച്ച് ചേര്‍ന്ന സയണിസ്റ്റ് സമ്മേളനത്തില്‍ വച്ചാണ് യഹൂദ രാജ്യം എന്ന ആശയം രൂപം കൊള്ളുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയപ്പെട്ട തങ്ങളുടെ വാഗ്ദത്ത ഭൂമി ഫലസ്തീന്‍ ആണെന്ന് സമര്‍ഥിച്ച് കൊണ്ട് യോഗത്തില്‍ പങ്കെടുത്ത 208 ജൂത പണ്ഡിതര്‍ ജറൂസലം മിഷന്‍ ആരംഭിക്കുന്നത്.അതിന്റെ ഫലമായി വിവിധ രാജ്യങ്ങളില്‍ Jewish agency, jewish national fund, anglopaltseien company എന്നീ പേരുകളില്‍ സമിതികള്‍ വന്നു. ഫലസ്തീന്‍ അടക്കം നിരവധി പ്രദേശങ്ങളില്‍ ഭരണം നടത്തിയ ഉസ്മാനികള്‍(1299 1923) ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മന്‍ പക്ഷത്താണ് ചേര്‍ന്നത്. ഉസ്മാനി തുര്‍ക്കികളെ ഇല്ലായ്മ ചെയ്ത് ഇസ്‌ലാമിക ഖിലാഫത്ത് തകര്‍ക്കാനും അതിലൂടെ ഫലസ്തീന്‍ പ്രദേശം കൈയടക്കാനും ബ്രിട്ടിഷ് സഖ്യരാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.അതിന്റെ ഭാഗമായിട്ടാണ് ബാല്‍ഫര്‍ പ്രഖ്യാപനം.

ബാല്‍ഫര്‍ പ്രഖ്യാപനവും ബ്രിട്ടിഷ് കരുനീക്കങ്ങളും

70 വര്‍ഷം മുന്‍പത്തെ ഇസ്‌റാഈല്‍ രൂപീകരണത്തിലേക്ക് വഴിയൊരുക്കിയത് യഥാര്‍ഥത്തില്‍ ഒരു കത്തായിരുന്നു. ഫലസ്തീനില്‍ ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്റെ എല്ലാ സഹായവും ഉറപ്പ് നല്‍കുന്ന വിവരണം അടങ്ങിയ ഈ കത്ത് 1917 നവംബര്‍ 2ന് അന്നത്തെ ബ്രിട്ടിഷ് വിദേശ കാര്യ സെക്രട്ടറിയായ അര്‍തര്‍ ബാല്‍ഫര്‍ സയണിസ്റ്റ് കോടീശ്വരനായ റോത്ത് ചൈല്‍ഡിന് അയച്ചതാണ്.അതാണ് കുപ്രസിദ്ധമായ ബാല്‍ഫര്‍ പ്രഖ്യാപനം എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ലോക യുദ്ധങ്ങളില്‍, സമ്പന്നരായ ജൂതരുടെ പിന്തുണയും സഹായവും നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പ്രഖ്യാപനം. അതോടെ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിന് ഔദ്യോഗിക പരിവേഷം വന്നു.
1920 ജൂലായ് ഒന്നിന് ബ്രിട്ടിഷ് കമ്മിഷണറായി ജറൂസലമില്‍ എത്തിയ ഹെര്‍ബര്‍ട്ട് സാമുവല്‍ എന്ന ഇംഗ്ലീഷ് സയണിസ്റ്റ് ആശയക്കാരന്‍ കര്‍ശനമായ നടപടികള്‍ കൊണ്ട് വന്നു. ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച ഇയാളുടെ കാലത്ത് ഖുദ്‌സില്‍ ജൂതരുടെ ജനസംഖ്യ ഒരു ലക്ഷത്തോളമായി.ഫലസ്തീനെ ബ്രിട്ടീഷ് മാന്‍ഡേറ്റിന് കീഴിലാക്കാനുള്ള പാശ്ചാത്യന്‍ ആവശ്യം ലീഗ് ഒാഫ് നാഷന്‍സ് അംഗീകരിച്ചതോടെ ഫലസ്തീന്‍ അറബികളുടെ ദുരന്തം കൂടുതല്‍ തീവ്രമായി.

1923 സെപ്റ്റംബര്‍ 29ന് ജറൂസലം ബ്രിട്ടിഷ് മാന്‍ഡേറ്റിന്റെ (British Mandate) ആസ്ഥാനമാക്കിയതോടെ ഫലസ്തീനില്‍ ജൂതവല്‍കരണം കൂടുതല്‍ ശക്തമായി. ജൂത അഭയാര്‍ഥികളുടെയും ബ്രിട്ടിഷ് ജര്‍മന്‍ സഹായങ്ങളുടെയും പ്രവാഹം കാരണം 1920-25 കാലത്ത് നഗര ജനസംഖ്യയുടെ 30 ശതമാനം ജൂതന്മാര്‍ കൈയടക്കി.
ബ്രിട്ടിഷ് അധിനിവേശത്തിനും ജൂത കുടിയേറ്റത്തിനും എതിരേ 1920 കളുടെ ആരംഭത്തില്‍ ഫലസ്തീന്‍ അറബികളുടെ വ്യത്യസ്തമായ സമരങ്ങള്‍ അരങ്ങേറി. മറു ഭഗത്ത് പാശ്ചാത്യന്‍ ഒത്താശയോടെ ജൂത കുടിയേറ്റവും ഇരച്ച് കയറ്റവും വര്‍ധിച്ചു. 2ാം ലോക യുദ്ധം ഉണ്ടായപ്പോള്‍ (1939-45)ജര്‍മന്‍ നാസികളുടെ മര്‍ദനങ്ങള്‍ക്ക് ഇരയായ ജൂതര്‍ ഹോളോ കോസ്റ്റ് നാടകത്തിലൂടെ ഫലസ്തീനിലേക്ക് കൂടുതല്‍ ഒഴുകുകയും അറബികളെ അവരുടെ വീടുകളില്‍ നിന്ന് ആട്ടിപ്പുറത്താക്കുകയുംചെയ്തു.

1948ലെ ദുരന്ത ദിനം

ഒരു ജന സമൂഹത്തെ അവരുടെ നാട്ടില്‍ നിന്നും അതിക്രൂരമായി ഇല്ലായ്മ ചെയ്യുന്ന ഈ ജൂതഭീകരതയും ബ്രിട്ടിഷ് പിന്നണി ഗെയ്മും ലോകത്തിന്റെ നൊമ്പരമായി. 1947 നവംബര്‍ 29 ന് ചേര്‍ന്ന യോഗത്തില്‍ ബ്രിട്ടന്‍ , ഫലസ്തീന്‍ പ്രശ്‌നം ഐക്യ രാഷ്ട്ര സഭയില്‍ ഉന്നയിച്ചതിന്റെ ഫലമായി പുണ്യഭൂമി അറബികള്‍ക്കും ജൂതര്‍ക്കുമിടയില്‍ വീതിക്കുക എന്ന തീരുമാനം നിലവില്‍ വന്നു. മുസ്‌ലിം ലോകത്തെ സംബന്ധിച്ച് പ്രത്യേകിച്ച് ഫലസ്തീന്‍ ജനതയെ എന്നെന്നേക്കുമായി ദുരന്തത്തിലേക്ക് നയിച്ച പ്രമേയമായിരുന്നു അത്. ഫലസ്തീന്റെ 55 ശതമാനം ഭൂമി ജനസംഖ്യയുടെ 33 ശതമാനമുള്ള ജൂതകുടിയേറ്റക്കാര്‍ക്കും 45 ശതമാനം ഭാഗം ജനസംഖ്യയുടെ 67 ശതമാനം വരുന്ന സ്വദേശികളും യാഥാര്‍ഥ അവകാശികളായ അറബികള്‍ക്കും വീതിക്കാനുള്ള ഈ കാടന്‍ നിയമം ഫലസ്തീന്‍ ജനതയുടെവിധിയെഴുത്തായി.നിക്ഷ്പക്ഷരായ നിരവധി രാജ്യങ്ങളെ ബ്രിട്ടിഷ് ,അമേരിക്കന്‍ ശക്തികള്‍ സമ്മര്‍ദം ചെലുത്തിയാണ് പ്രമേയം കൊണ്ട് വന്നത്. ഈ ശക്തിയിലാണ് മാന്‍ഡേറ്റ് ഭരണത്തിന്റെ അന്ത്യത്തില്‍ ബ്രിട്ടന്‍പിന്‍വാങ്ങുന്നതിന്റെ തലേ ദിവസം,1948 മെയ് 14(വെള്ളി) ലോകത്തെ ആദ്യ ജൂത രാജ്യമായി ടെല്‍ അവീവില്‍ വച്ച് ഇസ്‌റാഈല്‍ രൂപീകരണം പ്രഖ്യാപിക്കപ്പെട്ടത്. അതോടെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറായ അലന്‍കണ്ണീങ് ഹാം ഫലസ്തീന്‍ വിടുകയും ബ്രിട്ടിഷ് മാന്‍ഡേറ്ററി നാടകം അവസാനിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ 70 വര്‍ഷങ്ങളായി ഇസ്‌റാഈല്‍ ജൂതന്മാരുടെ തുല്യതയില്ലാത്ത ഭീകര താണ്ഡവമാണ് ഫലസ്തീന്‍ ജനതയെ തേടിക്കൊണ്ടിരിക്കുന്നത്.

ദീര്‍ യാസീന്‍ മുതല്‍ ഗാസ മുനമ്പ് വരെ

വിശുദ്ധ ഭൂമി പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ സയണിസ്റ്റ് ഭീകരര്‍ നടത്തിയ അതി നിഷ്ഠൂരമായ ചെയ്തികള്‍ക്കും കൂട്ടക്കൊലകള്‍ക്കും ചരിത്രത്തില്‍ തുല്യതയുണ്ടാവില്ല അതിന്റെ അനന്തര ഫലമാണ് ഗൂഗിള്‍ മാപ്പിലും മറ്റും അനുദിനം ചുരുങ്ങി വരുന്ന ഫലസ്തീന്റെ ഭൂമി ശാസ്ത്രം നമ്മോട് സൂചിപ്പിക്കുന്നത്. ഫലസ്തീന്‍ ഗ്രാമ പ്രദേശമായ ദീര്‍ യാസിനില്‍ നിന്നാണ് ജൂതര്‍ നടത്തിയ കൂട്ടക്കശാപ്പിന്റെ ഔദ്യോഗിക തുടക്കം. 1948 ഏപ്രില്‍ 19 നാണ് മനുഷ്യ ചരിത്രത്തിലെ ഈ ദുരന്ത സംഭവം സയണിസം നടപ്പിലാക്കിയത്. ജറൂസലമിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് വന്ന സയണിസ്റ്റ് ഭീകര സംഘടനകളായ ഇര്‍ഗൂണും ലോഹിയും ചേര്‍ന്ന് നൂറുകണക്കിന് നിരായുധരായ ഗ്രാമീണരെ വരിയായി നിര്‍ത്തി വെടിവച്ച് കൊല്ലുകയും മൃതശരീരങ്ങളെ വികൃതമാക്കി കിണറ്റില്‍ തള്ളുകയും സ്ത്രീകളെ നഗ്നകളാക്കി നടത്തുകയും ചെയ്തു.

ഇംഗ്ലിഷ് ചരിത്രകാരനായ അര്‍നോള്‍ഡ് ടോയന്‍ബി തന്റെ ഏറ്റവും പ്രസിദ്ധമായ study of Htsiory യില്‍പറയുന്നു:ഈ മനുഷ്യക്കശാപ്പുകള്‍ നിഷ്ഠൂരതയിലും കിരാതത്വത്തിലും നാസികള്‍ ചെയ്തതിനേക്കാള്‍ ഒട്ടുംകുറവായിരുന്നില്ല. ഇവര്‍ക്കെതിരേ ബ്രിട്ടിഷ് അധികാരികള്‍ ചെരുവിരല്‍ അനക്കിയില്ലെന്നു മാത്രമല്ല,നാടു വിടാന്‍ അറബികളെ പ്രേരിപ്പിക്കുകയും ചെയ്തു. ഫലസ്തീന്‍ ദുരന്തത്തിന് നേരെ കണ്ണടക്കുകയും നിസംഗത പാലിക്കുകയും ചെയ്ത ബ്രിട്ടന്‍ കുറ്റവിചാരണ അര്‍ഹിക്കുന്നുവെന്നാണ് ടോയന്‍ബി ഇതിനെക്കുറിച്ച് രേഖപ്പെടുത്തുന്നത്. ഇങ്ങനെ 1917-നും 1948-നുമിടക്കുള്ള കാലയളവില്‍ ഒരു ദേശം മാത്രമല്ല,രാഷ്ട്രം തന്നെ വെട്ടിപ്പിടിക്കാന്‍ ബ്രിട്ടന്റെ തണലില്‍ ജൂതര്‍ക്ക് സാധിച്ചു.

(തുടരും)

 


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.