2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഫലസ്തീന്റെ അടങ്ങാത്ത രോദനം

സമദ് ഹുദവി തറയിട്ടാല്‍

ഇസ്‌റാഈല്‍ ഭീകരത ശക്തമാക്കിയതോടെ അക്കാലത്ത് ഈജിപ്ത്തിന്റെ നേത്യത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലിനോട് പലപ്പോഴും കൊമ്പ് കോര്‍ത്തു, ചരിത്രത്തില്‍ അറബ്ഇസ്‌റാഈല്‍ യുദ്ധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.1948 മെയ് മാസത്തില്‍ തുടങ്ങിയ ഒന്നാം യുദ്ധം ഒന്‍പതു മാസത്തേളം നീണ്ടു. നിരവധി അറബ് രാഷ്ട്രങ്ങള്‍ പങ്കെടുത്തെങ്കിലും അന്തിമ വിജയം ഇസ്‌റാഈല്‍ നേടിയെടുത്തു. ആറ് ദിന യുദ്ധം(Six Day War) എന്ന് അറിയപ്പെടുന്ന 1967 ലെ യുദ്ധത്തില്‍ കനത്ത പ

രാജയമാണ് മുസ്ലീം രാജ്യങ്ങള്‍ നേരിടേി വന്നത്. ഈജിപ്ത് പ്രസിഡന്റ ് ജമാല്‍ അബ്ദുന്നാസര്‍ അടങ്ങിയ ശക്തരായ നേതാക്കള്‍ ഉായിട്ടും നിരവധി അറബ് പ്രദേശങ്ങള്‍ മുസ്ലീം ലോകത്തിന് നഷ്ടമായി. ഗാസ മുനമ്പ് , സീനായ് പ്രവിശ്യ എന്നിവ ഈജിപ്തില്‍ നിന്നും കിഴക്കല്‍ ജറുസ്സലേം അടങ്ങുന്ന വെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ നിയന്ത്രണത്തില്‍ നിന്നും ജൂലാന്‍ കുന്നുകള്‍(Jolan Hiegsth) സിറിയയില്‍നിന്നും ഇസ്‌റാഈല്‍ പിടിച്ചടക്കി. അന്‍വര്‍ സാദത്തിന്റെ കാലത്ത് 1973 ല്‍ അരങ്ങേറിയ ഒക്ടോബര്‍യുദ്ധത്തിലും (Yom Kippur War) അറബ് രാജ്യങ്ങള്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. യുഎസ് പ്രസിഡന്റായിരുന്നു ജിമ്മികാര്‍ട്ടറിന്റെ നേത്യത്വത്തില്‍ വാഷിംടണില്‍ 1978ല്‍ ഈജിപ്ത് ഇസ്‌റാഈല്‍ സമാധാന കരാര്‍ (Camp David Accords) നടന്നെങ്കിലും സയണസ്റ്റ് അതിക്രമങ്ങള്‍ ഖുദ്‌സിന്റെഭൂമിയല്‍ തുടര്‍ന്ന് കൊണ്ടിരുന്നു.

ഏറിയല്‍ ഷാരോണ്‍ ഇസ്‌റാഈല്‍ പ്രതിരേധ മന്ത്രിയായ 1980കളിലാണ് മാരകമായ അതിക്രമണങ്ങള്‍ ജൂതരാജ്യം ഫലസ്ഥീന്‍ അറബ് രാജ്യങ്ങള്‍ക്കെതിരെ നടത്തിയത്.1982 ലെ ലബനാന്‍ യുദ്ധത്തില്‍ നിരവധി നഷ്ട്മാണ് മുസ്ലീം ലോകത്തിന് നേരിട്ടത്. പി എല്‍ ഒ അടക്കമുള്ള സമരമുന്നേറ്റങ്ങളെ ഇല്ലായ്മ ചെയ്യലായിരുന്നു അവരുടെ മുഖ്യ അജണ്ട
. 1982 സെപ്തംബറില്‍ ലബനീസ് തലസ്ഥാനമായ ബൈറുത്തിനടുത്ത് ശാഥില അഭയാര്‍ത്ഥി ക്യമ്പില്‍ ഷാരോണ്‍ ടീം നടത്തിയ നീചമായ കൂട്ടക്കൊലയില്‍ 3000 വരെ നിരപരാധികള്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ബൈറൂത്തിലെ കശാപുകരന്‍ (The Butcher of Beirut) എന്ന സ്ഥാനപേര് ഷാരോണിന് ലോകം നല്‍കുന്നത് ഈ സംഭവത്തോടെയാണ്.

സമരപോരാട്ടങ്ങള്‍

ഈജിപ്തിന്റെ നായകത്വത്തില്‍ ഇസ്‌റാഈലിനെതിരെ യുദ്ധം നടക്കുമ്പോള്‍ തന്നെ സയണിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ ഫലസ്ഥീന്‍ മണ്ണില്‍ നിരവധി പ്രസ്ഥാനങ്ങളും സമരങ്ങളും പലപ്പോഴും ഉദയം കൊണ്ടു. ധീരരായ സമര നായകര്‍ പീഢനമേറ്റ് തളര്‍ന്ന ഫലസ്ഥീന്‍ ജനതയെ പോരാട്ടത്തിന്റെ ആവേശത്തിലേക്ക് നയിച്ചു.
ഫലസ്ഥീന്‍ മോചിപ്പിക്കുക എന്ന ഉന്നതമായ ലക്ഷ്യവുമായി 1964 മെയ് 28 നാണ് പി.എല്‍.ഒരൂപീകരിക്കപ്പെടുന്നത്. വെസ്റ്റ് ബാങ്കിലെ റാമല്ല കേന്ദ്രീകരിച്ച് യാസിര്‍ അറഫാത്ത് പി.എല്‍.ഒ ക്ക് കീഴില്‍ ഫതഹ് പാര്‍ട്ടി രൂപീകരിച്ചതോടെ ഫലസ്ഥീന്‍ രാഷ്ടീയത്തിന് കൂടുതല്‍ ശക്തി വന്നു.ജൂത അക്രമണം അതി ശക്തമായ സാഹചര്യത്തിലാണ് സമരങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് 1987 ല്‍ ശൈഖ് അഹ്മദ് യാസീന്‍, ഹമാസ് എന്ന സംഘടന സ്ഥാപിക്കുന്നത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും അക്രമണം നടത്തിയതോടെയാണ് ഫലസ്ഥീനിലെ സംഘടകളുടെ നേതൃത്വത്തില്‍ 1987 മുതല്‍ ഇന്‍തിഫാദ എന്ന പേരില്‍ സംഘടിത സമരങ്ങള്‍ പുണ്യ ഭൂമിയല്‍ കൂടുതല്‍ ശക്തമാവുന്നത്.1993 ലെ മാഡ്രീഡ് യോഗം വരെ ഒന്നാം ഇന്‍തിഫാദ നീണ്ടു.2000 സെപ്തംബറില്‍ പ്രധാന മന്ത്രി ഷാരോണിന്റെ പ്രകോപനപരമായ സന്ദര്‍ശങ്ങളും നടപടികളും കാരണമാണ് 2ാം ഇന്‍തിഫാദ നടന്നത്.

കണ്ണീരുണങ്ങാത്ത ഗാസ

2005 ല്‍ ഫല സ്ഥീന്‍ അധികാര കേന്ദ്രത്തിലേ ക്ക് ഹമാസ് കടന്ന് വന്നതോടെയാണ് ഈജിപ്ത് പരിധിയോട് അടു ത്ത് കിടക്കു ന്ന ഗസ്സയിലേ ക്ക് ഇസ്‌റാഈലിന്റെ ക്രൂരമായ അക്രമണ പരമ്പര കള്‍ ശക്തമാവുന്നത്.2005 സെപ്തംബറിന്റെയും 2006 ജൂണ്‍ മാസത്തിന്റെയും ഇ ടയില്‍ മാത്രം 9000ത്തോളം മാരകമായ ഷെ ല്ലു കളാണ് ഈസ്‌റാഈള്‍ ഈ ചെറിയ പ്രദേശത്തേക്ക് തൊടു ത്ത് വിട്ട ത്.നിര പരാധികളായ ആ യിര ക്കണ ക്കിന് ഫല്സ്ഥീനികളാണ് ദിവസേനേ ഗാസയിലും മറ്റും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. 2008 2009 കാല ത്തെ ഗാസ ആ ക്രമണ ത്തില്‍ 1500 ന്അടു ത്ത് ഫല്സ്ഥീനികളാണ് കൊല്ല പ്പെട്ടത്. ഈ സമയത്താണ് ഹമാസിന്റെ സമൂന്നത നേതാക്കളായ ശൈഖ്അഹ്മദ് യാസീനും അബ്ദുല്‍ അസീസ് റന്തീസിയും സയണിസ്റ്റ് ഭീകര രാല്‍ കൊല്ല പ്പെട്ട ത്. സിവിലിയന്‍ വ്യ ക്തികള്‍ക്ക് പു റമേ, നിരവധി കെട്ടിടങ്ങ ള്‍,വീടുകള്‍, ആശുപ്ത്രികള്‍, പള്ളികള്‍….എന്നിവ ഒരോ ആക്രമണ ത്തിലും ഫലസ്ഥീന്‍ മണ്ണില്‍ തകര്‍ക്കപ്പെടു കയാണ പുറമെ ഹമാസ് ഫത്ഹ് പാര്‍ട്ടികള്‍ തമ്മിലുള്ള ശത്രുതയും സംഘര്‍ഷവും ഫലസ്ഥീന്‍ വിഷയം കൂടുതല്‍ അപകടകരമാക്കി, ലോകത്തിന്റെ പല ഭാഗത്ത് നി്ന്നും ജുത ഭീകരതക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റഈല്‍ തങ്ങളുടെ വേട്ട തുടര്‍ന്ന് കൊണ്ടിരുന്നു് .മറ്റു രാജ്യ ങ്ങ ളു ടെ ഇ ടപെടലു കള്‍ കാര ണം നിരവധി തവണ സമാധാനകരാരും വെടി നിര്‍ ത്തലു കളും നടക്കു ന്നു വെങ്കിലും എ ല്ലാം ഇ സ്‌റാഈല്‍ തന്നെ ലംഘിക്കു ന്ന കാഴ്ചയാണ്‌ലോകത്തിന് കാണാന്‍ സാധിക്കുന്നത്.

മുസ്ലീം ലേകത്തിന്റെ ആ്ദ്യ ഖിബിലയും പുണ്യ കേന്ദ്രവുമായ മസ്ജിദുല്‍ അഖ്‌സാ കഴിഞ്ഞ കാലങ്ങളില്‍ നിരവധി തവണയാണ് അക്രമണങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്ക്ും ഇരയായത്. 2017 ഡിസംബര്‍ 6ന് യു എസ് പ്രസിഡന്റ ് ഡൊണാള്‍ഡ് ട്രംപ് ജറുസ്സലേമിനെ ഇസ്‌റാഈല്‍ തലസ്ഥാനമാക്കിപ്രഖ്യപിച്ചതിലൂടെ ഫലസ്ഥീനിന്റെ ഭാവി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.വര്‍ഷങ്ങളായി യു എന്‍ ഒ യില്‍ അംഗമാവാനുള്ള ഫലസ്ഥീന്‍ ശ്രമങ്ങളെ വി ഐ പി ശക്തികള്‍ വീറ്റോ ചെയ്യുമ്പോള്‍ നിസ്സഹായരാവുകയാണ് മുസ്ലീം ലോകം.

(അവസാനിച്ചു)


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.