2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഐ.എസിന്റെ യുദ്ധപ്രഖ്യാപനം ഹമാസിനെതിരെയും; അപ്പോള്‍ ആരാണ് ഐ.എസ്?

ഗസ്സ: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഭീകരസംഘടനയായ ഐ.എസിന്റെ വിഡിയോ. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഹമാസിനെതിരെ ഐ.എസ് ശക്തമായ വെല്ലുവിളി നടത്തുന്നത്. ഇതോടെ ഐ.എസിനു പിന്നില്‍ ഇസ്‌റാഈല്‍ ആണെന്ന വാദം ശക്തമായി.

ഗസ്സയ്ക്കടുത്തുള്ള അതിര്‍ത്തി പ്രദേശത്ത് ഇരുസംഘവും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണു പുതിയ ദിശയിലേക്കു നീങ്ങിയത്. ഇതോടെ ഹമാസും ഐ.എസും തമ്മിലുള്ള പോരാട്ടം രൂക്ഷമാവുമെന്നാണ് കരുതുന്നത്.

ഐ.എസ് നേതാവ് എന്ന പേരില്‍ പരിചയപ്പെടുത്തുന്നയാള്‍ പുറത്തുവിട്ട വീഡിയോയില്‍ ഹമാസ് പ്രവര്‍ത്തകരെ ആക്രമിക്കാനും സംഘടനാ നേതാവിനെ കൊലപ്പെടുത്താനും ആഹ്വാനം ചെയ്യുന്നുണ്ട്. ഇസ്‌റാഈലുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി തുടരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കൊപ്പം ഐ.എസ് കൂടി ഇടപെടുന്നതോടെ ഗസ്സ കൂടുതല്‍ അസ്ഥിരമായേക്കും. യു.എസിന്റെ ജറൂസലം പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഐ.എസിന്റെ നീക്കമെന്നതും ശ്രദ്ദേയമാണ്.

 

‘ഒരിക്കലും അവര്‍ക്കു മുന്‍പില്‍ കീഴടങ്ങരുത്. സ്‌ഫോടകവസ്തുക്കളും തോക്കുകളും ബോംബുകളും ഉപയോഗിക്കുക. അവരുടെ കോടതികളെയും സുരക്ഷാകേന്ദ്രങ്ങളെയും ബോംബെറിഞ്ഞു തകര്‍ക്കുക.’- വീഡിയോയില്‍ കത്തി പിടിച്ചുകൊണ്ടുള്ള ഒരാള്‍ ആഹ്വാനം ചെയ്യുന്നു.

ഒരുവര്‍ഷത്തിലേറെയായി ഐ.എസും ഹമാസും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. ഐ.എസ് ഭീകരര്‍ക്കെതിരേ ശക്തമായ നടപടിയാണ് ഹമാസ് സുരക്ഷാസേന സ്വീകരിച്ചുവരുന്നത്. അടുത്തിടെ ഈജിപ്തുമായും വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയുമായും ഹമാസ് സഖ്യത്തിലേര്‍പ്പെട്ടതും ഐ.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News