2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദു ചെയ്തു. സാമ്പത്തിക തട്ടിപ്പു കേസില്‍ സമന്‍സ് നല്‍കിയിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍.ഐ.എ) മുന്നില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നടപടി. ജൂലൈ 13ന് ഹാജരാകണമെന്നായിരുന്നു അവസാനത്തെ സമന്‍സ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മുംബൈ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫിസാണ് നടപടിയെടുത്തത്. തീവ്രവാദ പ്രവര്‍ത്തനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളാണ് സാക്കിര്‍ നായിക്കിനെതിരെയുള്ളത്. കഴിഞ്ഞവര്‍ഷം നവംബര്‍ 18നാണ് അദ്ദേഹത്തിനെതിരെ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ജൂലൈയില്‍ അദ്ദേഹം ഇന്ത്യ വിട്ടിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.