2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഹ്യൂമേട്ടന്‍ മാജിക്കില്‍ ഡല്‍ഹി മുങ്ങി; കേരളം ആറാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഹ്യൂമേട്ടന്‍ മാജിക്കില്‍ ഡല്‍ഹി ഡൈനാമോസിനെ സ്വന്തം തട്ടകത്തില്‍ പോയി ഗോളില്‍ മുക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇയാന്‍ ഹ്യൂമിന്റെ മിന്നുന്ന ഹാട്രിക്കോടെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണം കെടുത്തിയത്.

കേരളത്തിന്റെയും ഇയാന്‍ ഹ്യൂമിന്റെയും ഗോള്‍ ദാഹത്തിന് പരിഹാരം കണ്ടുകൊണ്ടായിരുന്നു ഹ്യൂമിന്റെ തേരോട്ടം. കളി തുടങ്ങി 12-ാം മിനിറ്റില്‍ തന്നെ കേരളം ഹ്യൂമിലൂടെ ഗോളോടെയായിരുന്നു തുടങ്ങിയത്. ആദ്യ പകുതിയുടെ 44-ാം മിനിറ്റില്‍ പ്രീതം കോട്ടാലിലൂടെ ഡല്‍ഹി സമനില ഗോള്‍ നേടി കളി സ്വന്തം വരുതയിലാക്കി.

രണ്ടാം പകുതിക്ക് ശേഷം ഇരു ടീമുകളും വിരസമായി കളിച്ചെങ്കിലും ഹ്യൂമിന്റെ രണ്ടാം ഗോള്‍ വന്നതോടെ കേരളം ഉണര്‍ന്നു കളിച്ചു. കളിയില്‍ ആധിപത്യം കിട്ടിയ ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും ഹ്യൂമിലൂടെ ഡല്‍ഹിയുടെമേല്‍ അവസാനത്തെ ആണിയും അടിച്ചു വിജയം പൂര്‍ത്തിയാക്കി. ഇതോടെ എട്ടാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്കുയര്‍ന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News