2019 November 21 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൊല്‍ക്കത്തയ്‌ക്കെതിരെ ‘സമനില വിടാതെ കേരളം’: പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി

കൊല്‍ക്കത്ത: കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചെങ്കിലും വിജയമില്ലാത്തത് ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു.  2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്.

33-ാം മിനിറ്റില്‍ ഗുഡ്‌ജോണ്‍ ബാള്‍ഡ്‌വിന്‍സണിലൂടെ കളിയിലെ ലീഡ് പിടിച്ച ബ്ലാസ്റ്റേഴ്‌സിന് 38-ാം മിനിറ്റില്‍ തന്നെ റയാന്‍ ടയ്‌ലറിലൂടെ മറുപടി ഗോള്‍ ലഭിച്ചു.

രണ്ടാം പകുതി തുടങ്ങി ഡിമിറ്റര്‍ ബെര്‍ബറ്റോവ് 55-ാം മിനിറ്റില്‍ ഗോളടിച്ച് വീണ്ടും കേരളത്തിന് മുന്നേറ്റമുണ്ടാക്കി നല്‍കി. എന്നാല്‍ 75-ാം മിനിറ്റില്‍ ടോം തോര്‍പെയിലൂടെ കൊല്‍ക്കത്ത സമനില ഗോള്‍ നേടി.

ഇഞ്ചുറി ടൈമില്‍ സെല്‍ഫ് ഗോളിലൂടെ കേരളത്തിന് വിജയാവസരം ലഭിക്കുമായിരുന്നു. പെകുസോണ്‍ ഗുഡ്‌ജോണിന് കൈമാറിയ പന്ത് വലയിലേക്ക് ഹെഡ് ചെയ്തപ്പോള്‍ ടോം തോര്‍പെ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അത് വലയിലേക്ക് നീങ്ങുന്ന കാഴ്ചയാണുണ്ടായത്. പക്ഷെ, ഞൊടിയിടയില്‍ തോര്‍പെ തന്നെ തന്റെ അബദ്ധം മനസ്സിലാക്കി വലയില്‍ നിന്ന് മാറ്റി ഫിനിഷ് ചെയ്തു.

കളി സമനിലയില്‍ ഒതുങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിപ്രതീക്ഷ മങ്ങി. 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ കേരളം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.