2018 January 08 Monday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

രണ്ടു ഗോളടിച്ചിട്ടും കാര്യമുണ്ടായില്ല; ബ്ലാസ്‌റ്റേഴ്‌സിനെ നിലംപരിശാക്കി ഗോവ

പനാജി: ഐ.എസ്.എല്ലില്‍ ഗോള്‍ക്ഷാമം തീര്‍ത്തെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് ഗോവയില്‍ കടുത്ത പ്രഹരം. ഗോവയ്‌ക്കെതിരായ എവേ പോരാട്ടത്തില്‍ 5-2നാണ് കേരളം തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയില്‍ വലിയ ആവേശമുണ്ടായിരുന്ന കേരളത്തിന്റെ രണ്ടാം പകുതിയാണ് കൈവിട്ടത്.

എട്ടു മിനിറ്റിനിടെ മൂന്നു പ്രാവശ്യം വലകുലുക്കിയ ഗോവന്‍ താരം ഫെറാന്‍ കൊറോമിനസാണ് ബ്ലാസ്‌റ്റേഴ്‌സിനെ നിലംപരിശാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്.

മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ പരുക്കേറ്റ് ദിമിത്രി ബെര്‍ബറ്റോവ് കളം വിട്ടതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഗോവയ്ക്കായി കൊറോമിനസ് ഹാട്രിക്ക് തികച്ചപ്പോള്‍ ലാന്‍സറോറ്റെ ബ്രുണോ ഇരട്ട ഗോളുകള്‍ നേടി. ബ്ലസ്റ്റേഴ്‌സിനായി മാര്‍ക് സിഫ്‌നിയോസ്, ജാക്കിചന്ദ് സിങ് എന്നിവരാണ് വല ചലിപ്പിച്ചത്. ജയത്തോടെ നാല് കളികളില്‍ മൂന്നാം വിജയം സ്വന്തമാക്കി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. സസ്‌പെന്‍ഷന്‍ കാരണം മലയാളി മുന്നേറ്റ താരം സി.കെ വിനീതിന്റെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.