2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഐ.എസ്.എല്ലി ചെന്നൈയിന്‍ എഫ്.സി.ക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം (1-0)

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്.സി.ക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത്
ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ഹോംഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്.സി.യെ പരാജയപ്പെടുത്തിയത്. 87ാം മിനിറ്റില്‍ ഒഗ്‌ബെച്ചേയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഗോളൊന്നും കണ്ടെത്താന്‍ ഇരു ടീമിനും സാധിച്ചിരുന്നില്ല. ആദ്യപകുതിക്ക് ശേഷം ചെന്നൈയുടെ ഗോള്‍വല ലക്ഷ്യമാക്കി നീങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഗുവാഹത്തിയിലെ സ്‌റ്റേഡിയത്തില്‍ കണ്ടത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ആതിഥേയര്‍ ബോള്‍ പൊസെഷനിലും മുന്നിട്ടുനിന്നു. ഒടുവില്‍ 87ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിന്‍ ഗോള്‍ വല ചലിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.