2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഐ.എസ്.എല്‍: പ്രതീക്ഷകള്‍ സജീവമാക്കി ഗോവ, ബ്ലാസ്റ്റേഴ്‌സ് പുറത്ത്

വ്യാഴാഴ്ച ബ്ലാസ്റ്റേഴ്‌സിന് ബംഗളൂരു എഫ്.സിയുമായി അവസാന അങ്കം

ഫട്ടോര്‍ദ: നിര്‍ണായക പോരാട്ടത്തില്‍ എ.ടി.കെയെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി ഗോവ സെമി പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. ഗോവയുടെ വമ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന പ്രതീക്ഷയുടെ കച്ചിത്തുരുമ്പും ഇല്ലാതാക്കി.

ഫലത്തില്‍ ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ കടക്കാതെ പുറത്തായി. വ്യാഴാഴ്ച ബംഗളൂരുവിനെ നേരിടാനിരിക്കുന്ന ടീമിന് ആശ്വാസ വിജയം മാത്രം തേടിയിറങ്ങാം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഗോവ- ജംഷഡ്പൂരുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ആര് വിജയിക്കുന്നുവോ അവര്‍ സെമിയിലേക്ക് കടക്കും. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ 28 പോയിന്റുമായി മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഗോവ സെമിയിലേക്ക് കടക്കും.

ഇരട്ട ഗോളുകളുമായി ലാന്‍സരോറ്റെ താരമായപ്പോള്‍ സെര്‍ജി ജസ്റ്റ്, കോറോമിനസ്, സിഫ്‌നിയോസ് എന്നിവരും ശേഷിച്ച ഗോളുകള്‍ വലയിലാക്കി. എ.ടി.കെയുടെ ആശ്വാസ ഗോള്‍ റോബി കീനിന്റെ വകയായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.