2019 October 20 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അങ്ങനെ നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തു

നീസ്: ആക്രമണം കഴിഞ്ഞാലുടന്‍ വരുന്ന ചോദ്യം ഉത്തരവാദികള്‍ ആരാണെന്നാണ്. ഓരോ ആക്രമണം കഴിയുമ്പോഴും ഉടനെ ഏതെങ്കിലുമൊരു തീവ്രവാദ സംഘടന ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ടാവും.

എന്നാല്‍ കഴിഞ്ഞദിവസം ഫ്രാന്‍സിലെ നീസില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. പിന്നില്‍ ഇസ്‌ലാമിക് ഭീകരരാണെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ദ് പറഞ്ഞിരുന്നെങ്കിലും ഐ.എസ് ആണെന്ന് തെളിച്ചു പറഞ്ഞിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ഇക്കാര്യം തങ്ങളാണ് നിര്‍വഹിച്ചതെന്ന് കാട്ടി ഐ.എസ്.ഐ.എസ് പ്രസ്താവന ഇറക്കിയത്.

ദേശീയദിനം ആഘോഷിക്കുന്നതിനിടെയാണ് തെക്കന്‍ ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് പാഞ്ഞുകയറി 84 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.