2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ലൈംഗിക അടിമകളാകാന്‍ വിസ്സമതിച്ച 19 പെണ്‍കുട്ടികളെ ഐ.എസ് ചുട്ടുകൊന്നു

മൊസൂള്‍: ലൈംഗിക അടിമകളാവാന്‍ വിസ്സമതിച്ച 19 യസീദി പെണ്‍കുട്ടികളെ ഐ.എസ് ഭീകരര്‍ ചുട്ടുകൊന്നു. മൊസൂളിലെ നഗരത്തില്‍ വെച്ചാണ് ക്രൂരകൃത്യം നടന്നത്. ആളുകള്‍ നോക്കിനില്‍ക്കെ പെണ്‍കുട്ടികളെ ഇരുമ്പുകൂട്ടിലടച്ച് ജീവനോടെ തീകൊളുത്തുകയായിരുന്നു. സംഭവം നോക്കിനിന്നതല്ലാതെ ആരും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

2014 ആഗസ്റ്റിനു ശേഷം 3000 ലധികം യസീദി പെണ്‍കുട്ടികളെയാണ് ലൈംഗിക അടിമകളാക്കുന്നതിനായി ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ലൈഗിക അടിമകളെ സോഷ്യല്‍ മീഡിയയിലൂടെ വിറ്റ് ഭീകരവാദത്തിനായുള്ള പണം കണ്ടെത്താനും ഈയിടെ ഐ.എസ് ശ്രമം നടത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.