2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കാന്‍ മായാവതി?

ലക്‌നൗ: ദലിത് വിഷയം ഉന്നയിക്കാന്‍ അവസരം നല്‍കിയില്ലെന്നു കാട്ടി രാജ്യസഭയില്‍ നിന്നിറങ്ങി രാജിവച്ച് താരമായ ബി.എസ്.പി നേതാവ് മായാവതി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. യു.പിയിലെ ഫൂല്‍പുര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കെതിരെ മത്സരിച്ചേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവിടെ എം.പിയായിരുന്ന കേശവ് മൗര്യ യു.പി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗിയുടെ മണ്ഡലവും ഒഴിവു വരുമെങ്കിലും ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമായതിനാല്‍ അവിടെ മത്സരിക്കില്ല. ഫൂല്‍പുരില്‍ കോണ്‍ഗ്രസ്, എസ്.പി പിന്തുണയോടെയായിരിക്കും മത്സരിക്കുകയെന്നും സൂചനയുണ്ട്. അങ്ങനെയായാല്‍ 2019 പൊതുതെരഞ്ഞെടുപ്പില്‍ വിശാലസഖ്യമുണ്ടാക്കുന്നതിന്റെ പരീക്ഷണമായിരിക്കും ഈ തെരഞ്ഞെടുപ്പ്.

ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്ല വോട്ടുശതമാനമുള്ള മണ്ഡലമാണ് ഫൂല്‍പുര്‍. മൂന്നു പ്രാവശ്യം ജവഹര്‍ലാല്‍ നെഹ്‌റുവും വിജയ് ലക്ഷ്മി പണ്ഡിറ്റും ജാനേശ്വര്‍ മിശ്രയും വി.പി സിങും വിജയിച്ച മണ്ഡലമാണിത്. ഫൂല്‍പുരില്‍ നിന്ന് മായാവതി ജയിക്കുകയാണെങ്കില്‍ യു.പി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പായിരിക്കുമത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.