2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദീപം തെളിക്കല്‍; ഇന്ത്യക്കാരെക്കൊണ്ട് ബി.ജെ.പിയുടെ സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള കുതന്ത്രം: കുമാരസാമി

ബംഗളുരു: ഇന്ന് രാത്രി 9 മണിയ്ക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായി കുമാരസാമി. രാത്രി ദീപം തെളിയ്ക്കുന്നതിലൂടെ ബി.ജെ.പിക്ക് അവരുടെ സ്ഥാപകദിനം രാജ്യമെമ്പാടും പരോക്ഷമായി ആഘോഷിക്കുന്നതിനുള്ള പദ്ധതിയാണെന്ന് കുമാരസാമി പറഞ്ഞു.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഐക്യം വിളിച്ചോതുന്നതിന് വേണ്ടി ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയ്ക്ക് ഒന്‍പത് മിനിറ്റ് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

ഏപ്രില്‍ ആറിന് സ്ഥാപകദിനം ആഘോഷിക്കാന്‍ ബി.ജെ.പി ധൈര്യപ്പെടില്ല. അതിനാല്‍ അതിന്റെ തലേ ദിവസം എല്ലാവരെക്കൊണ്ടും ദീപം തെളിയിച്ച് അത് ആഘോഷിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസാമി ട്വിറ്ററില്‍ പറഞ്ഞു.

‘ദീപം തെളിയിക്കാന്‍ ഈ തിയ്യതിയും സമയവും തെരഞ്ഞെടുത്തതിന് മറ്റെന്താണ് കാരണം. ഏപ്രില്‍ 6 ന് അവരുടെ സ്ഥാപകദിനമാണ്. ഇക്കാര്യത്തില്‍ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നല്‍കാന്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കുന്നു’- കുമാരസാമി ട്വിറ്ററില്‍ കുറിച്ചു.

രാജ്യം ഇതിനുമുമ്പ് ഇത്രയും ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോയിട്ടില്ല. ഈ സമയത്തുതന്നെ ആഘോഷങ്ങള്‍ വേണമോയെന്നും അദ്ദേഹം ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.